പുഴ–കായൽ സംയോജന പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതി
പൊന്നാനി ∙ കോൾപാടങ്ങളെ പച്ചപ്പണിയിക്കാൻ ഭാരതപ്പുയങ്ങെത്തും.. പുഴയിൽ നിന്ന് ബിയ്യം കായലിലേക്കു ജലമെത്തിക്കുന്നതിനായുള്ള പുഴ–കായൽ സംയോജന പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതിയായെന്ന് പി.നന്ദകുമാർ എംഎൽഎ അറിയിച്ചു.പദ്ധതിക്കായി നബാർഡ് തുക അനുവദിച്ചതിനു പിന്നാലെയാണ് സർക്കാരിന്റെ ഭരണാനുമതിയും

പൊന്നാനി ∙ കോൾപാടങ്ങളെ പച്ചപ്പണിയിക്കാൻ ഭാരതപ്പുയങ്ങെത്തും. പുഴയിൽ നിന്ന് ബിയ്യം കായലിലേക്കു ജലമെത്തിക്കുന്നതിനായുള്ള പുഴ–കായൽ സംയോജന പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതിയായെന്ന് പി.നന്ദകുമാർ എംഎൽഎ അറിയിച്ചു. പദ്ധതിക്കായി നബാർഡ് തുക അനുവദിച്ചതിനു പിന്നാലെയാണ് സർക്കാരിന്റെ ഭരണാനുമതിയും ലഭിച്ചിരിക്കുന്നത്. കായൽ സംയോജനം ഉടൻ യാഥാർഥ്യമാക്കുമെന്നാണ് എംഎൽഎയുടെ ഉറപ്പ്. കൃഷിയിറക്കാനായി വെള്ളമില്ലാത്തതിനാൽ തരിശിട്ടിരിക്കുന്ന ഏക്കർ കണക്കിന് പടശേഖരങ്ങൾക്ക് അനുഗ്രഹമാകുന്ന പദ്ധതിയാണ് യാഥാർഥ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
ഇൗ ഒരൊറ്റ പദ്ധതി കൃഷിക്കു പുറമേ ശുദ്ധജല ലഭ്യതയ്ക്കും ടൂറിസം സാധ്യതകൾക്കും വഴി തുറക്കുമെന്നാണ് പ്രതീക്ഷ. ഭാരതപ്പുഴയിൽ നിന്ന് ലിങ്ക് കനാൽ വഴി ജലം കായലിലേക്ക് എത്തിക്കുന്നതിന് 36 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. പൊന്നാനി താലൂക്കിലെ 7 പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും തൃശൂർ ജില്ലയിലെ വിവിധ മേഖലകൾക്കും പദ്ധതി നേട്ടമുണ്ടാക്കും. കുന്ദംകുളം നഗരസഭയും സമീപത്തെ 5 പഞ്ചായത്തുകൾക്കും ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള നെൽകൃഷിക്ക് പുറമേ 2400 ഹെക്ടറിൽ കൂടി നെൽകൃഷി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പച്ചക്കറി കൃഷിയും ഇരട്ടിയാക്കാൻ കഴിയും.