പച്ചയായ വിജയം; ലീഗും ആഹ്ലാദത്തിൽ; വയനാട്ടിലെയും പാലക്കാട്ടെയും വിജയം മുസ്‌ലിം ലീഗിന് മധുരപ്രതികാരം
പാണക്കാട് ∙ വയനാട്ടിലെയും പാലക്കാട്ടെയും യുഡിഎഫ് വിജയം പച്ച ഹൽവ വിതരണം ചെയ്ത് ആഘോഷിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും തുടർച്ചയായി നടത്തിയ പ്രസ്താവനകൾക്ക് മധുരപ്രതികാരം കൂടിയായാണ് രണ്ടിടത്തെയും

പാണക്കാട് ∙ വയനാട്ടിലെയും പാലക്കാട്ടെയും യുഡിഎഫ് വിജയം പച്ച ഹൽവ വിതരണം ചെയ്ത് ആഘോഷിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും തുടർച്ചയായി നടത്തിയ പ്രസ്താവനകൾക്ക് മധുരപ്രതികാരം കൂടിയായാണ് രണ്ടിടത്തെയും വമ്പൻ വിജയങ്ങളെ പാർട്ടി കാണുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ വർഗീയ ലക്ഷ്യമിട്ടുള്ള കുപ്രാചരണങ്ങളെ അതിജീവിച്ച വിജയമാണിതെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും നേരിട്ടുള്ള ഇടപെടലുകളിലൂടെ യുഡിഎഫ് പ്രചാരണം ശക്തിപ്പെടുത്തിയതിനു പുറമേ ലീഗ് കേന്ദ്രങ്ങൾ ഇരുവിജയങ്ങളിലേക്കും കാര്യമായ സംഭാവനയും നൽകി. വയനാട് മണ്ഡലത്തിൽ ലീഗ് എംഎൽഎയുള്ള ഏറനാട് മണ്ഡലത്തിൽനിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ യുഡിഎഫ് ഭൂരിപക്ഷമാണ് (64,023) ഇത്തവണ നൽകിയത്.
ലീഗ് മത്സരിക്കാറുള്ള തിരുവമ്പാടി മണ്ഡലത്തിലും 50,233 വോട്ടിന്റെ ഭൂരിപക്ഷം നൽകി. ഇതിനു പുറമേ മറ്റു ലീഗ് സ്വാധീന പഞ്ചായത്തുകളും യുഡിഎഫ് വിജയത്തിലേക്ക് കാര്യമായ സംഭാവന നൽകി. പാലക്കാട്ട് ലീഗിന് നിർണായക സ്വാധീനമുള്ള പിരായിരി പഞ്ചായത്ത് 6750 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയത്. കഴിഞ്ഞതവണ ഷാഫി പറമ്പിലിന് പാലക്കാട് നഗരസഭയിലെ ബിജെപി ഭൂരിപക്ഷം മറികടക്കാൻ സഹായിച്ചതും പിരായിരി പഞ്ചായത്തിലെ വോട്ടുകളായിരുന്നു.
വയനാട്ടിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് ചെയർമാൻ പി.കെ.ബഷീർ എംഎൽഎ, ചീഫ് ഓർഗനൈസർ സി.പി.ചെറിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ലീഗ് ജനപ്രതിനിധികളും നേതാക്കളും സജീവ പ്രചാരണമാണു നടത്തിയത്. ചേലക്കരയിൽ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളും പാലക്കാട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും യുഡിവൈഎഫ് കൺവീനറുമായ പി.കെ.ഫിറോസിന്റെ നേതൃത്വത്തിൽ യുവനേതാക്കളുമാണ് ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. പാലക്കാട്ടെ വിജയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ പ്രതികരണത്തിൽ തന്നെ സാദിഖലി തങ്ങളുടെയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെയും പേരെടുത്തുപറഞ്ഞ് നന്ദി അറിയിക്കുകയും ചെയ്തു.