ബീച്ച് ടൂറിസം: അഴിമുഖം ആധുനിക പൊന്നാനിയുടെ മുഖമാകും
പൊന്നാനി ∙ ബീച്ച് ടൂറിസം വരും, അഴിമുഖം ആധുനിക പൊന്നാനിയുടെ മുഖമാകും. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി കഴിഞ്ഞു. ടൂറിസം പാർക്കും ടേക്ക് എ ബ്രേക്ക് സംവിധാനവും ഉൾപ്പെടെ വൻ ടൂറിസം പദ്ധതിക്കാണ് അഴിമുഖം ഒരുങ്ങുന്നത്. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ തുടങ്ങുമെന്ന്

പൊന്നാനി ∙ ബീച്ച് ടൂറിസം വരും, അഴിമുഖം ആധുനിക പൊന്നാനിയുടെ മുഖമാകും. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി കഴിഞ്ഞു. ടൂറിസം പാർക്കും ടേക്ക് എ ബ്രേക്ക് സംവിധാനവും ഉൾപ്പെടെ വൻ ടൂറിസം പദ്ധതിക്കാണ് അഴിമുഖം ഒരുങ്ങുന്നത്. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ തുടങ്ങുമെന്ന് പി.നന്ദകുമാർ എംഎൽഎ അറിയിച്ചു.
ലൈറ്റ് ഹൗസ് മുതൽ മീൻ ചാപ്പകൾ നിന്നിരുന്ന സ്ഥലം വരെയാണ് ചിൽഡ്രൻസ് പാർക്കും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും നടപ്പാതയും ഒരുക്കുന്നത്. അഴിമുഖം പ്രദേശം നിലവിൽ തുറമുഖ വകുപ്പിന്റെ കൈവശമായതിനാൽ ഇൗ ഭാഗത്തു ഭൂമി സംബന്ധമായ തടസ്സങ്ങൾ പദ്ധതിക്കുണ്ടാകില്ല. മാരിടൈം ബോർഡ് നേരിട്ട് പദ്ധതി നടപ്പാക്കുമെന്ന് എംഎൽഎ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടു കൂടി നിലവിൽ വിശേഷ ദിവസങ്ങളിലും അവധിദിവസങ്ങളിലും നൂറുകണക്കിന് ആളുകൾ അഴിമുഖത്ത് എത്താറുണ്ട്.
ഇൗ സാധ്യത ഉപയോഗപ്പെടുത്തിയാണ് മാരിടൈം ബോർഡ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അഴിമുഖത്ത് ‘ടേക്ക് എ ബ്രേക്ക്’ സംവിധാനം ഒരുക്കുന്നതോടെ, ദീർഘദൂര യാത്രക്കാർ വിശ്രമത്തിനായി അഴിമുഖത്ത് എത്തിയേക്കുമെന്നതും സാധ്യതയാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും റോഡ് നവീകരണത്തിനും അനുബന്ധ പദ്ധതി തയാറാക്കുമെന്നാണ് അറിയുന്നത്.