മലപ്പുറം ജില്ലയിൽ ഇന്ന് (26-11-2024); അറിയാൻ, ഓർക്കാൻ
അറ്റൻഡന്റ് ഒഴിവ് ചങ്ങരംകുളം ∙ മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ 29ന് 11ന് അഭിമുഖത്തിനായി എത്തണം തോഴന്നൂർ ഈസ്റ്റ് എഎംഎൽപി സ്കൂളിൽ 3 മാസത്തെ പരിപാടികൾ കൽപകഞ്ചേരി∙ തോഴന്നൂർ ഈസ്റ്റ് എഎംഎൽപി സ്കൂളിൽ 3 മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ബ്രോഷർ

അറ്റൻഡന്റ് ഒഴിവ്
ചങ്ങരംകുളം ∙ മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ 29ന് 11ന് അഭിമുഖത്തിനായി എത്തണം
തോഴന്നൂർ ഈസ്റ്റ് എഎംഎൽപി സ്കൂളിൽ 3 മാസത്തെ പരിപാടികൾ
കൽപകഞ്ചേരി∙ തോഴന്നൂർ ഈസ്റ്റ് എഎംഎൽപി സ്കൂളിൽ 3 മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ബ്രോഷർ ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി പ്രകാശനം ചെയ്തു. കെ.ഷമീർ ആധ്യക്ഷ്യം വഹിച്ചു. കെ.പി.റംലത്ത്, കെ.പി.നാസർ, കെ.പി.അബ്ദുറഹ്മാൻ, സെൽവി പൗലോസ്, കെ.ഇല്യാസ്, കെ.ശിഹാബുദ്ദീൻ, സി.സി.സുഹൈൽ, നിയാസ്, ത്വയ്യിബ എന്നിവർ പ്രസംഗിച്ചു. ‘തോഴന്നൂർ ഗാല’ എന്ന പേരിൽ പത്തിന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളിന്റെ വാർഷികം, ഗുരുവന്ദനം, പൂർവവിദ്യാർഥിസംഗമം, തുടങ്ങിയ പരിപാടികൾ നടപ്പിലാക്കാനുള്ള കമ്മിറ്റികൾക്ക് രൂപം നൽകി.
എടപ്പുലം എഎംഎൽപി സ്കൂളിൽ രക്ത ഗ്രൂപ്പ് ഡയറക്ടറി
പോരൂർ ∙ എടപ്പുലം എഎംഎൽപി സ്കൂൾ പിടിഎയും നല്ലപാഠവും ചേർന്നു നേത്രപരിശോധന, രക്തഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി. മുഴുവൻ വിദ്യാർഥികളുടെയും രക്തഗ്രൂപ്പ് നിർണയിച്ചു. ക്യാംപിൽ തയാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വി.മുഹമ്മദ് റാഷിദ് പ്രകാശനം ചെയ്തു.
എംഇഎസ് മെഡി. കോളജിൽ അപൂർവ സ്‌റ്റെന്റ് ത്രോംബോസിസ് ശസ്ത്രക്രിയ
പെരിന്തൽമണ്ണ∙ അപൂർവമായ സ്റ്റെന്റ് ത്രോംബോസിസ് മൂലം ശരീരത്തിന്റെ വലതുവശം തളർന്ന 58 വയസ്സുകാരനെ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി എംഇഎസ് മെഡിക്കൽ കോളജ്. ന്യൂറോളജി വിഭാഗമാണ് അപൂർവ നേട്ടം കൈവരിച്ചത്.
5 വർഷം മുൻപ് സ്ഥാപിച്ച സ്റ്റെന്റ് പിന്നീട് ത്രോംബോസിസ് ആയി മാറുകയായിരുന്നു. ഇടത് മധ്യ സെറിബ്രൽ ധമനി അടഞ്ഞിരിക്കുന്ന ഈ അപൂർവ സങ്കീർണത ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. എംഇഎസ് ന്യൂറോളജി ആൻഡ് ന്യൂറോ വാസ്കുലർ ഇന്റർവെൻഷൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. അഹമ്മദ് സുബൈറിന്റെ നേതൃത്വത്തിൽ ഡോ. അരുൺ പ്രണവ്, ഡോ. ദിലീപ് കൃഷ്ണൻ, ഡോ. സന്ദീപ് എന്നിവരടങ്ങിയ എൻഡോവാസ്‌കുലർ ടീം ആണ് ത്രോംബെക്ടമി ശസ്ത്രക്രിയയിലൂടെ, ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്ത് പൂർണമായ രക്തയോട്ടം പുനഃസ്ഥാപിച്ചത്.
ഡോ. അനീനയുടെ നേതൃത്വത്തിലുള്ള അനസ്‌തീസിയ സംഘത്തിന്റെയും അനീഷിന്റെ നേതൃത്വത്തിലുള്ള കാത്‌ലാബ് സംഘത്തിന്റെയും പിന്തുണയോടെ തലയോട്ടി തുറക്കാതെ തന്നെയുള്ള 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണു നടത്തിയത്. ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ.ഫസൽ ഗഫൂർ, അസി. പ്രഫസർ ഡോ. അശ്വതി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ തുടർചികിത്സയും നൽകി. രോഗി അതിവേഗം നടക്കാനും സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.