മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം: പരാതിയുമായി ഡോക്ടർമാർ
മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. ഫൊറൻസിക് വിഭാഗത്തിലെ 2 അസി.പ്രഫസർമാരാണ് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. രാത്രി പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അസൗകര്യം, അധികജോലി നിമിത്തം

മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി പോസ്റ്റ്മോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. ഫൊറൻസിക് വിഭാഗത്തിലെ 2 അസി. പ്രഫസർമാരാണ് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. രാത്രി പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അസൗകര്യം, അധികജോലി നിമിത്തം ഡോക്ടർമാരുടെ മാനസിക സമ്മർദം, നിയമ പ്രശ്നങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ആശുപത്രി വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്.
പരാതിക്കാരിൽനിന്നും വകുപ്പ് മേധാവിയിൽനിന്നു കമ്മിറ്റി വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ ദിവസം മുട്ടിപ്പാലത്ത് സ്കൂൾ വാഹനം പിന്നോട്ടെടുത്തപ്പോൾ വിദ്യാർഥി മരിച്ചത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ വൈകി പോസ്റ്റ്മോർട്ടം നടത്തി മൃതശരീരം വിട്ടുനൽകിയത് ബന്ധുക്കൾക്ക് ഏറെ സഹായകമായിരുന്നു. ശരാശരി മാസം 5 പോസ്റ്റ്മോർട്ടം ആണ് വൈകിട്ട് നടക്കുന്നത്. രാത്രി പോസ്റ്റ്മോർട്ടം തുടങ്ങി 3 മാസം പിന്നിടുമ്പോഴാണ് ഫൊറൻസിക് വിഭാഗത്തിൽനിന്ന് എതിർപ്പ് ഉയർന്നത്. ഏറെ കാലത്തെ ആവശ്യത്തിനു ശേഷമാണ് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങുന്നത്.
അതനുസരിച്ച് നിലവിലെ ഡോക്ടർമാരുടെ തസ്തികയനുസരിച്ചു 4 ദിവസത്തിലൊരിക്കൽ 3 മണിക്കൂർ ഡ്യൂട്ടിയാണ് അധികം വരുന്നത്. അസോഷ്യേറ്റ് പ്രഫസർ അടുത്ത് ചുമതലയേൽക്കാനിരിക്കുകയുമാണ്. പോസ്റ്റ് മോർട്ടം സൗകര്യങ്ങൾ വർധിപ്പിക്കാൻ യു.എ.ലത്തീഫ് എംഎൽഎ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മഞ്ചേരിയിൽ രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയതായി മന്ത്രി വീണ ജോർജ് നേട്ടമായി എടുത്തു പറഞ്ഞിരുന്നു.ആരോഗ്യ വകുപ്പ് തീരുമാനിച്ച കാര്യമാണ് രാത്രി പോസ്റ്റ്മോർട്ടം. എന്നും അത് നിർത്തി വയ്ക്കണമെങ്കിൽ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നും പ്രിൻസിപ്പൽ ഡോ. കെ.കെ.അനിൽ രാജ് പറഞ്ഞു. അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.