തിരൂരങ്ങാടി നഗരസഭയിൽ ശുദ്ധജല പദ്ധതി: ഒന്നാംഘട്ട സമർപ്പണം മാർച്ചിൽ നടത്തും
തിരൂരങ്ങാടി ∙ നഗരസഭയിൽ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ട സമർപ്പണം മാർച്ചിൽ നടത്തുമെന്ന് പ്രഖ്യാപനം. നഗരസഭയിൽ ചേർന്ന സർവകക്ഷി– ഉദ്യോഗസ്ഥ– കരാർ കമ്പനി പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടൽ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ കെ.പി.എ.മജീദ്

തിരൂരങ്ങാടി ∙ നഗരസഭയിൽ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ട സമർപ്പണം മാർച്ചിൽ നടത്തുമെന്ന് പ്രഖ്യാപനം. നഗരസഭയിൽ ചേർന്ന സർവകക്ഷി– ഉദ്യോഗസ്ഥ– കരാർ കമ്പനി പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടൽ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ കെ.പി.എ.മജീദ് എംഎൽഎ വ്യക്തമാക്കി. കരിപറമ്പ് മുതൽ ഭൂഗർഭ പൈപ്‌ലൈൻ ശൃംഖല സ്ഥാപിക്കുന്ന ജോലികൾ അടുത്ത ദിവസം തുടങ്ങും. രാത്രിയിലാണ് പൈപ്പിടൽ നടത്തുക. പകൽ നേരത്ത് പണികൾ നടത്തിയാൽ ഗതാഗതം തടസ്സപ്പെടാൻ ഇടയുണ്ടെന്നത് കണക്കിലെടുത്താണിത്.
പൈപ്പിടാൻ കീറുന്ന റോഡുകളുടെ പുനഃരുദ്ധാരണവും ഉടൻ നടത്തും. കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളിൽ കൂടുതൽ സംഭരണശേഷിയുള്ള ടാങ്കുകളുടെ നിർമാണം പുരോഗമിക്കുന്നതായും യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സുലൈഖ കാലടി, ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്‌മായിൽ, സോന രതീഷ്, സി.പി.സുഹറാബി, തഹസിൽദാർ പി.ഒ.സാദിഖ്, എക്‌സി. എൻജിനീയർ ജയകൃഷ്ണൻ, അജ്‌മൽ കാലടി, എസ്.വിഷ്ണു, ജോബി ജോസഫ്, ഷിബിൻ അശോക്, പി.വിനോദ് കുമാർ, വി.മിൻഹജ് തുടങ്ങിയവർ പ്രസംഗിച്ചു.