മലപ്പുറത്തെ അമൃത് ശുദ്ധജല പദ്ധതി: ഭരണാനുമതി ലഭിച്ചത് ഒന്നര വർഷം വൈകി
മലപ്പുറം ∙ പാണക്കാട് – മേൽമുറി വില്ലേജുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരമാകുന്ന അമൃത് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് ഏറെ കാലതാമസമെടുത്ത്. 2023 മാർച്ചിൽ അംഗീകാരം നൽകിയ പദ്ധതി, ഈ വർഷം ഡിസംബർ 30ന് അകം പൂർത്തിയാക്കാൻ അമൃത് മിഷന്റെ സംസ്ഥാനതല സമിതി ഒന്നര വർഷം മുൻപ് നിർദേശിച്ചിരുന്നു. എന്നാൽ

മലപ്പുറം ∙ പാണക്കാട് – മേൽമുറി വില്ലേജുകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരമാകുന്ന അമൃത് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് ഏറെ കാലതാമസമെടുത്ത്. 2023 മാർച്ചിൽ അംഗീകാരം നൽകിയ പദ്ധതി, ഈ വർഷം ഡിസംബർ 30ന് അകം പൂർത്തിയാക്കാൻ അമൃത് മിഷന്റെ സംസ്ഥാനതല സമിതി ഒന്നര വർഷം മുൻപ് നിർദേശിച്ചിരുന്നു. എന്നാൽ പൂർത്തീകരണ കാലാവധിക്ക് ഒരു മാസം മുൻപു മാത്രമാണു ഭരണാനുമതി പോലും ലഭിച്ചത്. ജലഅതോറിറ്റിക്കാണു പദ്ധതി നടത്തിപ്പ് ചുമതല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും ഫണ്ടുകൾ ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ പാണക്കാട് വില്ലേജിൽ പൂർണമായും മേൽമുറി വില്ലേജ് ഭാഗികമായും ജലവിതരണം നടത്താനാകും.
കാലഹരണപ്പെട്ട പൈപ്പുകളും മോട്ടറുകളും കാരണം വെള്ളം പമ്പ് ചെയ്യാനാകാത്തതും ശുദ്ധജലം പാഴായിപ്പോകുന്നതും നഗരത്തിൽ തുടർക്കഥയാണ്.ചാമക്കയത്തുനിന്നു മാമ്പറമ്പിലെ ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്ത് ഇവിടെ നിന്നാണു കിഴക്കേത്തല, ഹാജിയാർപള്ളി, കോൽമണ്ണ, സ്പിന്നിങ് മിൽ, മുതുവത്തുപറമ്പ്, കാരാപറമ്പ്, പട്ടർക്കടവ്, പാണക്കാട് ഭാഗങ്ങളിലേക്കു ജലവിതരണം നടത്തുന്നത്. പാണക്കാട് താഴ്ന്ന ഭാഗം, പാറമ്മൽ, പള്ളിപ്പടി തുടങ്ങിയ സ്ഥലങ്ങളിലേക്കു പുഴയിൽനിന്നു നേരിട്ടു പമ്പ് ചെയ്യുകയാണ്.പദ്ധതിക്കായി 7.60 കോടി രൂപ ചെലവിൽ 4.5 ലക്ഷം ലീറ്റർ സംഭരണിയും 7.5 ലക്ഷം എംഎൽഡി സംഭരണശേഷിയുള്ള ശുദ്ധീകരണ ശാലയും സ്ഥാപിക്കുന്നുണ്ട്. പഴയ പൈപ്പുകൾ പൂർണമായും മാറ്റും. ഇതോടെ പുതിയ ജല കണക്‌ഷനുകളും നൽകാനാകും.