പെരിന്തൽമണ്ണ സ്വർണക്കവർച്ചക്കേസ്; അറസ്റ്റിലായവരിൽ ബാലഭാസ്കർ മരിച്ച അപകടത്തിൽ കാറോടിച്ച ഡ്രൈവറും
പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ചു 3.2 കിലോഗ്രാം സ്വർണാഭരണം കവർന്ന കേസിൽ അറസ്റ്റിലായവരിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ അദ്ദേഹത്തിന്റെ കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുനും (28). കേസുമായി ബന്ധപ്പെട്ട് അർജുൻ ഉൾപ്പെടെ 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. 24ന് ആണ്

പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ചു 3.2 കിലോഗ്രാം സ്വർണാഭരണം കവർന്ന കേസിൽ അറസ്റ്റിലായവരിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ അദ്ദേഹത്തിന്റെ കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുനും (28). കേസുമായി ബന്ധപ്പെട്ട് അർജുൻ ഉൾപ്പെടെ 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. 24ന് ആണ് പാലക്കാട് പാട്ടരുക്കൽ കുറിയേടത്ത് മനയിൽ അർജുൻ അറസ്റ്റിലായത്.
ജ്വല്ലറി അടച്ചു വീട്ടിലേക്കു പോകുകയായിരുന്ന കടയുടമകളായ സഹോദരങ്ങളെ അക്രമിച്ചാണു 3.2 കിലോഗ്രാം സ്വർണം തട്ടിയെടുത്തത്. 21ന് രാത്രി നടന്ന സംഭവത്തിൽ 13 പേർ പിടിയിലായി. 5 പേരെ കണ്ടെത്താനായിട്ടില്ല. പെരിന്തൽമണ്ണയിൽനിന്നു കവർച്ച നടത്തി ചെർപ്പുളശ്ശേരിയിലെത്തിയ സംഘത്തെ അവിടെ കാത്തുനിന്ന് പ്രതികളിലൊരാളായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനാണെന്നു പൊലീസ് അറിയിച്ചു.
2018 സെപ്റ്റംബർ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മകൾ സംഭവ സ്ഥലത്തുവച്ചും ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ബാലഭാസ്കറിന്റെ മരണ സമയത്തുതന്നെ അർജുനുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളുയർന്നിരുന്നു. കവർച്ചസംഘങ്ങൾക്കായി വാഹനമോടിച്ചതിന് അർജുനന്റെ പേരിൽ നേരത്തെ 2 കേസുകളുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തിയിരുന്നു.
പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ചു സ്വർണം തട്ടിയ കേസിലെ പ്രതികളിൽനിന്ന് 1.723 കിലോഗ്രാം സ്വർണവും 32,79,500 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നര കിലോയോളം സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളിൽനിന്നു ലഭിച്ച പണം ബാക്കി സ്വർണം വിറ്റതാണെന്ന നിഗമനത്തിലാണു പൊലീസ്. സ്വർണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിലൊരാളായ ലിസൺ വിൽപന നടത്തിയിരുന്നു. ഇതിന്റെ തുകയും മറ്റ് 2 കട്ടികളും ഇയാളുടെ വീട്ടിൽനിന്നും 4 കട്ടികൾ മറ്റൊന്ന് പ്രതി മിഥുന്റെ വീട്ടിൽനിന്നുമാണ് കണ്ടെത്തിയത്.
സ്വർണം ഉരുക്കാനുപയോഗിച്ച സാധനസാമഗ്രികൾ സതീഷിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ 6 കരിവളകൾ തൃശൂരിലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പൊലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29) എന്നിവരെ 30 വരെയും അർജുൻ ഉൾപ്പെടെ പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരെ ഡിസംബർ 4 വരെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
പിടിയിലായ സംഘത്തിൽ അനസിന്റെ പേരിൽ 15 കേസുകളും ഷിഹാബുദ്ദീന്റെ പേരിൽ 22 കേസുകളും അനന്തുവിന്റെ പേരിൽ 7 കേസുകളും സലീഷിന്റെ പേരിൽ 14 കേസുകളും സതീഷിന്റെ പേരിൽ 3 കേസുകളും നിലവിലുണ്ട്.
3.2 കിലോഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ തട്ടിയെടുത്ത സ്വർണം പ്രതികൾ തൂക്കിനോക്കിയതായാണു പറയുന്നതെന്നും 2.5 കിലോഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് സംഘത്തിന്റെ മൊഴിയെന്ന് ഡിവൈഎസ്‌പി ടി.കെ.ഷൈജു, പൊലീസ് ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരൻ, എസ്‌ഐ ടി.എ.ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.