മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ പ്രിയങ്കയ്ക്ക് ജില്ലയുടെ സ്വീകരണം
വണ്ടൂർ∙ ‘ജയ്‌വിളി മുഴങ്ങുന്നുണ്ടേ, ജേതാവായി പ്രിയങ്ക വന്നേ’... കാതടപ്പിക്കുന്ന ശബ്ദത്തിൽ, മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ഇന്നലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഏറ്റുപാടി.രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മിന്നുംവിജയം സമ്മാനിച്ചതിനു നന്ദി പറയാനായി പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ
വണ്ടൂർ∙ ‘ജയ്‌വിളി മുഴങ്ങുന്നുണ്ടേ, ജേതാവായി പ്രിയങ്ക വന്നേ’... കാതടപ്പിക്കുന്ന ശബ്ദത്തിൽ, മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ഇന്നലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഏറ്റുപാടി.രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മിന്നുംവിജയം സമ്മാനിച്ചതിനു നന്ദി പറയാനായി പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ
വണ്ടൂർ∙ ‘ജയ്‌വിളി മുഴങ്ങുന്നുണ്ടേ, ജേതാവായി പ്രിയങ്ക വന്നേ’... കാതടപ്പിക്കുന്ന ശബ്ദത്തിൽ, മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ഇന്നലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഏറ്റുപാടി.രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മിന്നുംവിജയം സമ്മാനിച്ചതിനു നന്ദി പറയാനായി പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ
വണ്ടൂർ∙ ‘ജയ്‌വിളി മുഴങ്ങുന്നുണ്ടേ, ജേതാവായി പ്രിയങ്ക വന്നേ’... കാതടപ്പിക്കുന്ന ശബ്ദത്തിൽ, മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ഇന്നലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഏറ്റുപാടി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മിന്നുംവിജയം സമ്മാനിച്ചതിനു നന്ദി പറയാനായി പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ ജില്ല നൽകിയതു ഹൃദ്യമായ സ്വീകരണം. ഭൂരിപക്ഷം നൽകുന്നതിലെന്ന പോലെ, സ്വീകരണം ഗംഭീരമാക്കുന്നതിലും നിലമ്പൂരും വണ്ടൂരും ഏറനാടും മത്സരിച്ചു.
ഓരോ റൗണ്ടും എണ്ണിയപ്പോൾ വർധിച്ച ഭൂരിപക്ഷം പോലെ ആദ്യ പരിപാടിയെ വെല്ലുന്ന ജനമായിരുന്നു വണ്ടൂരിൽ. ജില്ലയിലെ അവസാന കേന്ദ്രമായ എടവണ്ണയിലെത്തിയപ്പോൾ ആവേശത്തിന്റെ അലകളിളക്കി പ്രിയങ്കയെ കാത്തുനിന്നത് ആയിരങ്ങൾ. പ്രചാരണ കാലത്ത് ലീഗ് പതാകകൾ വിലക്കിയെന്നായിരുന്നു എതിരാളികളുടെ പ്രചാരണമെങ്കിൽ വിജയാഘോഷത്തെക്കുറിച്ച് അങ്ങനെയൊരു പരാതിയുണ്ടാകില്ല. ത്രിവർണ കൊടികൾക്കൊപ്പം ഹരിത പതാകകളും മത്സരിച്ചു പാറി.
പ്രചാരണ യോഗങ്ങളിലും തിരഞ്ഞെടുപ്പിലും കണ്ട ‘സ്ത്രീ ശക്തി’ പ്രിയങ്കയുടെ സ്വീകരണ യോഗങ്ങളിലും ദൃശ്യമായിരുന്നു. മൂന്നു കേന്ദ്രങ്ങളിലും പുരുഷന്മാരെ വെല്ലുന്ന രീതിയിലായിരുന്നു സ്ത്രീ പങ്കാളിത്തം. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിച്ച ‘മലയാളിത്തം’ ഇന്നലെ പ്രിയങ്ക ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു. നീലയും വെള്ളയും ബോർഡറുള്ള കേരള കസവു സാരിയായിരുന്നു വേഷം. മൂന്നിടത്തും പ്രസംഗം തുടങ്ങിയത് ‘എല്ലാവർക്കും നമസ്കാരം’ എന്നു മലയാളത്തിൽ. ‘നിങ്ങൾക്കെന്റെ നന്ദിയെന്നു’ പ്രസംഗത്തിനിടയിൽ പിന്നെയും മലയാളമെത്തി.
വയനാടുമായുള്ള വൈകാരിക ബന്ധമായിരുന്നു എല്ലാ പ്രസംഗങ്ങളുടെയും കാതൽ. എന്നാൽ, എംപിയെന്ന നിലയിൽ മണ്ഡലത്തിൽ തന്നെയുണ്ടാകുമെന്ന പ്രഖ്യാപനത്തിന് ഊന്നൽ നൽകാൻ മറന്നില്ല. ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ കാണാറില്ലായിരുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള പരോക്ഷ മറുപടി കൂടിയായി ഇത്. ‘നിങ്ങൾ എന്നെ കണ്ടു മടുക്കാൻ പോകുകയാണ്. എപ്പോഴും ഞാൻ ഇവിടെയുണ്ടാകും’. പ്രസംഗത്തിന്റെ ഉള്ളടക്കം എല്ലായിടത്തും ഒരു പോലെയായിരുന്നുവെങ്കിലും ജനത്തിനെ കയ്യടിപ്പിച്ച ‘ലോക്കൽ ഫ്ലേവറുകൾ’ എല്ലായിടത്തുമുണ്ടായിരുന്നു.
‘വണ്ടൂർ വണ്ടർ 73276’ എന്നെഴുതിയ പോസ്റ്ററുകൾ ഉയർന്ന വണ്ടൂരിനു പ്രിയങ്ക പ്രത്യേകം നന്ദി പറഞ്ഞു. ‘എനിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതു നിങ്ങൾ വണ്ടൂരുകാരാണ്. പ്രത്യേകം നന്ദി’. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ പഞ്ചായത്തിനുള്ള നന്ദിയാണ് എടവണ്ണയിൽ പറഞ്ഞത്. വണ്ടൂരിൽ പ്രസംഗം കഴിഞ്ഞയുടൻ വേദിക്കു സമീപത്തുനിന്നു കുട്ടികളുടെ ആരവം.
എന്താണു പറയാനുള്ളതെന്നു ചോദിച്ചപ്പോൾ കുട്ടികളിലൊരാൾ കയ്യിലുണ്ടായിരുന്ന ചുവന്ന റോസാപ്പൂവ് നൽകി. തിളക്കമുള്ള ചിരിയോടെ പ്രിയങ്ക നന്ദി പറഞ്ഞു. പൂവ് ചോദിച്ചപ്പോൾ ഭൂരിപക്ഷത്തിന്റെ പൂക്കാലം നൽകിയ ജില്ലയിൽ പ്രിയങ്ക ഏറ്റവും കൂടുതൽ പറഞ്ഞ വാക്കും അതു തന്നെ– ‘നന്ദി’.
പ്രിയങ്ക വന്നപ്പോൾ ക്ഷണിച്ചില്ല; ലീഗിന് അതൃപ്തി
മലപ്പുറം∙ പ്രിയങ്ക ഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ട് അവഗണന നേരിട്ടുവെന്ന അതൃപ്തിയിൽ മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് മുന്നണിയിലുണ്ടായിരുന്ന കൂടിയാലോചനയോ ഏകോപനമോ ഇപ്പോഴത്തെ സന്ദർശനത്തിലുണ്ടായില്ലെന്നാണു പാർട്ടിയുടെ പരാതി .
വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ചെയർമാനും ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് അബ്ബാസലി തങ്ങളെ പൂർണമായി അവഗണിച്ചതിൽ പാർട്ടിക്കു കടുത്ത നീരസമുണ്ട്. ഇത് കോൺഗ്രസ് നേതാക്കളെ അറിയിക്കാനും ആലോചനയുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും വിദേശത്താണ്. പ്രിയങ്കയുടെ സന്ദർശനത്തെക്കുറിച്ച് ആശയവിനിമയമുണ്ടായില്ലെന്ന പരാതി വയനാട് ജില്ലാ നേതാക്കളും ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ പ്രിയങ്കയെ സ്വീകരിക്കാൻ ലീഗ് നേതാക്കളാരുമെത്തിയില്ല. സന്ദർശന വിവരം ഔദ്യോഗികമായി അറിയിക്കാതിരുന്നതിനാലാണു ലീഗ് പ്രതിനിധികൾ എത്താതിരുന്നതെന്നാണു സൂചന. കരുളായിയിലെ വേദിയിൽ പി.വി.അബ്ദുൽ വഹാബ് എംപിയും വണ്ടൂരിൽ ഇ.ടി.മുഹമ്മദ് ബഷീറും പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഇരുവരും എത്തിയില്ല.
അവസാന നിമിഷം മാത്രം ക്ഷണിച്ചതിലുള്ള നീരസമാണ് ഇതിനു പിന്നിലെന്നാണു ലീഗ് നേതാക്കൾ നൽകുന്ന സൂചന. അതേസമയം, എടവണ്ണയിലെ സ്വീകരണ പരിപാടിയുടെ മുഖ്യ സംഘാടകൻ പി.കെ.ബഷീർ എംഎൽഎയായിരുന്നു. ലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റ് പി.പി.സഫറുല്ല ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിലെത്തി