തുവ്വൂരിൽ റോഡ് കയ്യേറ്റം ഒഴിപ്പിക്കാതെ നവീകരണം; റോഡ് വീണ്ടും വീതി കുറയാൻ ഇടയാക്കുമെന്നു പരാതി
തുവ്വൂർ ∙ അങ്ങാടിയിൽ റോഡ് കയ്യേറി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാതെ ടൗൺ നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമിക്കുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൗണിൽ അഴുക്കുചാൽ നിർമിക്കുകയും പൂട്ടുകട്ട വിരിച്ച് മനോഹരമാക്കുകയും ചെയ്യുന്നത്.ഐലാശേരി റോഡിൽനിന്ന് സംസ്ഥാന പാതയിലേക്ക് കഴിഞ്ഞ

തുവ്വൂർ ∙ അങ്ങാടിയിൽ റോഡ് കയ്യേറി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാതെ ടൗൺ നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമിക്കുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൗണിൽ അഴുക്കുചാൽ നിർമിക്കുകയും പൂട്ടുകട്ട വിരിച്ച് മനോഹരമാക്കുകയും ചെയ്യുന്നത്.ഐലാശേരി റോഡിൽനിന്ന് സംസ്ഥാന പാതയിലേക്ക് കഴിഞ്ഞ ദിവസം അഴുക്കുചാൽ നിർമിക്കാൻ മണ്ണുനീക്കിയിരുന്നു. ഇവിടെ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഐലാശേരി റോഡിലേക്കു കയറാൻ ഏറെ പ്രയാസപ്പെടുകയാണ്.
ഈ ഭാഗത്ത് മരാമത്ത് റോഡിലെ അഴുക്കുചാലിനു നേരത്തേ നിർമിച്ച സ്‍ലാബിനു മുകളിലാണ് കെട്ടിടങ്ങൾ ഇറക്കി നിർമിച്ചിരിക്കുന്നത്.ടൗൺ നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമിച്ച് റോഡിനു വീതികൂട്ടാൻ മരാമത്ത് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ ഭാഗം അടയാളപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗം ഒഴിവാക്കി റോഡിനു വീതി കുറയ്ക്കുന്ന രീതിയിൽ അഴുക്കുചാൽ നിർമിക്കാനാണ് ശ്രമമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഐലാശേരി റോഡിൽ അഴുക്കുചാൽ പണി തുടങ്ങുന്ന ഭാഗത്തും കയ്യേറിയ ഭാഗം ഒഴിവാക്കാതെയാണ് ടൗൺ നവീകരണം നടത്തുന്നത്. ഇതുമൂലം വാഹനത്തിരക്കുള്ള റോഡ് വീണ്ടും വീതി കുറയാൻ ഇടയാക്കുമെന്നാണു പരാതി.