യാത്രക്കാർക്ക് ഉപകാരപ്പെടാതെ കോട്ടപ്പടി ബസ് സ്റ്റാൻഡ്; വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ താവളം
മലപ്പുറം ∙ ബസ്‍സ്റ്റാൻഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നു മറുപടി പറയാൻ മാത്രം നഗരസഭയ്ക്ക് ഒരു ബസ് സ്റ്റാൻഡ്. കോട്ടപ്പടി ബസ് സ്റ്റാൻഡിനാണ് ഈ ഗതി. ഒഴിഞ്ഞു കിടക്കുന്ന സ്റ്റാൻഡും അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കളും വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ താവളവുമാണ് ബസ് സ്റ്റാൻഡ്. സ്റ്റാൻഡിനകത്തെ തെരുവ്

മലപ്പുറം ∙ ബസ്‍സ്റ്റാൻഡ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നു മറുപടി പറയാൻ മാത്രം നഗരസഭയ്ക്ക് ഒരു ബസ് സ്റ്റാൻഡ്. കോട്ടപ്പടി ബസ് സ്റ്റാൻഡിനാണ് ഈ ഗതി. ഒഴിഞ്ഞു കിടക്കുന്ന സ്റ്റാൻഡും അലഞ്ഞു നടക്കുന്ന തെരുവു നായ്ക്കളും വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ താവളവുമാണ് ബസ് സ്റ്റാൻഡ്. സ്റ്റാൻഡിനകത്തെ തെരുവ് വിളക്കുകൾ കത്തിയിട്ട് ആറു മാസത്തിലധികമായി.
മഞ്ചേരി ഭാഗത്തുനിന്ന് തിരൂർ, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകളും മിനി ബസ്സുകളും മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്.കോഴിക്കോട്, തിരൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് പാലക്കാട്, മഞ്ചേരി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സുകളൊന്നും ഇവിടെ കയറാറില്ല.മലപ്പുറത്തുനിന്ന് പുറപ്പെട്ട് പെരിന്തൽമണ്ണയിലേക്ക് ട്രിപ് എടുക്കുന്ന ബസ്സുകൾ മാത്രമാണു സ്റ്റാൻഡിൽ ഹാൾട്ട് ചെയ്യുന്നത്. ഇതോടെ സ്റ്റാൻഡിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും ചുരുങ്ങി.
അനുകൂല വിധി നേടിയിട്ടും പരിഹാരമില്ല
2019 ൽ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.കെ.അബ്ദുൽ ഹക്കീം ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഡിസംബർ വരെ നഗരസഭാ പ്രദേശത്തു കൂടെ കടന്നുപോകുന്ന മുഴുവൻ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ചിരുന്നു.
2020ലെ കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു ശേഷം പഴയ പടിയായി.ഒരു വർഷത്തേക്കു മൂന്നര ലക്ഷം രൂപയ്ക്കാണു സ്റ്റാൻഡ് ലേലം ചെയ്തു നഗരസഭ വരുമാനം നേടിയിരുന്നത്.ലേലത്തിൽ പോകാത്തതിനാൽ കഴിഞ്ഞ മൂന്നു വർഷത്തോളമായി നഗരസഭ താൽക്കാലിക ജീവനക്കാരനെ നിർത്തിയാണ് സ്റ്റാൻഡ് ഫീസ് പിരിക്കുന്നത്. ഇപ്പോൾ സ്റ്റാൻഡ് ലേലത്തിൽ പോയിട്ടുണ്ടെങ്കിലും ഫീസ് പിരിവ് കുന്നുമ്മലിലാണ്.
കംഫർട്ട് സ്റ്റേഷനും നഷ്ടത്തിൽ
സ്റ്റാൻഡിനകത്തെ കംഫർട്ട് സ്റ്റേഷൻ രണ്ടു ലക്ഷം രൂപ വരെ വാർഷിക ലേലത്തിലാണ് പോയിരുന്നത്. യാത്രക്കാരുടെ കുറവുമൂലം ലേലം ഏറ്റെടുക്കാൻ ആളില്ലാതായി. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണു ഇപ്പോൾ ഇതു പ്രവർത്തിക്കുന്നത്. ഇവർക്ക് ആയിരം രൂപയോളം ദിവസവേതനം നൽകണം. വരുമാനമാണെങ്കിൽ 400 രൂപയ്ക്കു താഴെയും.
മുലയൂട്ടൽ കേന്ദ്രവും അടഞ്ഞു
സ്റ്റാൻഡിൽ സ്ത്രീകൾക്കായി മുലയൂട്ടൽ കേന്ദ്രമൊരുക്കിയിരുന്നു. ഇതും ഇപ്പോൾ ഉപയോഗപ്പെടുത്താനാകാതെ പൂട്ടിയിട്ടിരിക്കുകയാണ്.
എയ്ഡ് പോസ്റ്റ് സാമൂഹികവിരുദ്ധ കേന്ദ്രം
സ്റ്റാൻഡിൽ പൊലീസിന് അനുവദിച്ച എയ്ഡ് പോസ്റ്റ് കേന്ദ്രത്തിനുള്ള മുറിയും രാത്രിയും പകലും സാമൂഹിക വിരുദ്ധകേന്ദ്രമാണ്.
നടപടി ആവശ്യപ്പെട്ട് കത്തു നൽkottapadi-bus-stand-crisisകും
കോടതി വിധി ഉണ്ടായിട്ടും സ്റ്റാൻഡിൽ ബസുകൾ കയറാൻ മടിക്കുന്നതിൽ പരിശോധനയും നടപടിയും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കും ആർടിഒയ്ക്കും കത്തു നൽകാൻ കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് കത്തു നൽകുക.