ഉരുൾ ദുരന്തത്തിൽ സകലതും നഷ്ടമായ ആദിവാസി കുടുംബങ്ങളെ എല്ലാവരും മറന്നു
എടക്കര ∙ ഉരുൾ ദുരന്തം വിതച്ച വയനാട്ടിൽ പുനരധിവാസത്തിനായി മുറവിളി ഉയരുമ്പോൾ ദുരന്തം ഒഴുകിയെത്തിയ താഴ്‌വാരത്തെ മുണ്ടേരിയിൽ ചാലിയാറിന്റെ കരയിലെ ആദിവാസി കുടുംബങ്ങളും കിടപ്പാടത്തിനായുള്ള മുറവിളിയിലാണ്. ചൂരൽമല– മുണ്ടക്കൈ ദുരന്തം നടന്ന് 4 മാസം പിന്നിട്ടെങ്കിൽ മുണ്ടേരിയിൽ 5 വർഷം മുൻപുണ്ടായ ദുരന്തത്തിന്റെ

എടക്കര ∙ ഉരുൾ ദുരന്തം വിതച്ച വയനാട്ടിൽ പുനരധിവാസത്തിനായി മുറവിളി ഉയരുമ്പോൾ ദുരന്തം ഒഴുകിയെത്തിയ താഴ്‌വാരത്തെ മുണ്ടേരിയിൽ ചാലിയാറിന്റെ കരയിലെ ആദിവാസി കുടുംബങ്ങളും കിടപ്പാടത്തിനായുള്ള മുറവിളിയിലാണ്. ചൂരൽമല– മുണ്ടക്കൈ ദുരന്തം നടന്ന് 4 മാസം പിന്നിട്ടെങ്കിൽ മുണ്ടേരിയിൽ 5 വർഷം മുൻപുണ്ടായ ദുരന്തത്തിന്റെ പുനരധിവാസമാണ് ഇനിയും നടപ്പാക്കാത്തത്. ചുരൽമലയിലും മുണ്ടക്കൈയിലും ദുരന്തം ഒഴുകിയെത്തിയ ചാലിയാറിന്റെ വൃഷ്ടിപ്രദേശത്തുനിന്നുണ്ടായ പ്രളയമാണ് 2019 ഓഗസ്റ്റ് 8ന് മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടൻകല്ല് എന്നീ 4 ആദിവാസി ഊരുകൾ തുടച്ചുനീക്കീയത്. അന്ന് പ്രാണരക്ഷാർഥം ഓടിക്കയറിയ മലയുടെ മുകളിലാണ് ഇവരിപ്പോഴും കഴിയുന്നത്.
പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ചുകെട്ടിയുണ്ടാക്കിയ ഷെഡുകളിൽ കഴിയാൻ തുടങ്ങിയിട്ട് 5 വർഷവും 3 മാസവും പിന്നിട്ടു. തണ്ടൻകല്ല് ഊരിലെ കുടുംബങ്ങൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സിലാണ് കഴിയുന്നത്. 6 മാസം കൊണ്ട് പുനരധിവാസം നടപ്പാക്കുമെന്നായിരുന്നു അധികൃതർ ആദ്യം നൽകിയ ഉറപ്പ്. പിന്നീടിത് പല തവണ മാറ്റിപ്പറഞ്ഞു. ഇപ്പോഴും പുനരധിവാസം എന്ന് നടക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ അധികൃതർക്കാവില്ല. വനാവകാശ നിയമപ്രകാരം ഇവർ കൈവശം വച്ചിരുന്ന ഭൂമിക്ക് തുല്യമായി വനഭൂമി നൽകാൻ ഒരു വർഷം മുൻപേ സർവേ ചെയ്തതാണ് ആകെ നടന്നത്.
ഇനി ഭൂമി അനുവദിച്ച് കിട്ടി ഇതിൽ വീടുകൾ പണി പൂർത്തിയാക്കണമെങ്കിൽ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ആദിവാസി കുടുംബങ്ങൾ ചോദിക്കുന്നത്. പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ ശുചിമുറിയും ശുദ്ധജലവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവർ താമസിക്കുന്ന സ്ഥലത്ത് ഒരുക്കി കൊടുക്കണമെന്ന ഹൈക്കോടതി നിർദേശവും നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല.