ഇന്ന് ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല. ജോലി ഒഴിവ് പെരുമ്പടപ്പ് ബ്ലോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല.

ജോലി ഒഴിവ്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏർലി ഇന്റർവെൻഷൻ സെന്ററിലേക്ക് ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, സൈക്കോളജിസ്റ്റ് തസ്തികകളിൽ വനിത ജീവനക്കാരുടെ ഒഴിവുണ്ട്. അപേക്ഷകർ 15നകം ശിശു വികസന ഓഫിസിൽ നൽകണം.

ADVERTISEMENT

യോഗാ പ്രോഗ്രാം 
∙ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്‌ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂർത്തിയായവരും പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ടീച്ചർ ട്രെയ്നിങ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി 6 മാസം കൊണ്ട് പൂർത്തിയാക്കാം. 31 നകം അപേക്ഷിക്കണം. 9074504921.

സമ്പർക്ക ക്ലാസ് 7ന് 
∙ കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രമായി ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്‌ക്ക് റജിസ്‌റ്റർ ചെയ്‌ത ഓപ്പൺ സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസ് 7ന് രാവിലെ 9.30ന്. വിദ്യാർഥികൾ മെമ്മോ കാർഡുമായി എത്തണം.

ADVERTISEMENT

ഇന്ന് ഗതാഗതം നിരോധിക്കും 
പട്ടിക്കാട്∙ ഇടവിട്ടു പെയ്‌ത മഴയെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി നിർത്തിവച്ച റോഡ് നവീകരണം മഴ നീങ്ങിയതിനാൽ ഇന്ന് പുനരാരംഭിക്കും. അതിനാൽ നിലമ്പൂർ–പെരിന്തൽമണ്ണ റോഡിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ചുങ്കം വരെ നാലര കിലോമീറ്റർ ഇന്ന് മുതൽ 8 ദിവസം ഗതാഗതം നിരോധിക്കും. നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആക്കപ്പറമ്പ്–മേലാറ്റൂർ വഴി പെരിന്തൽമണ്ണയിലേക്ക് പോകണം. പെരിന്തൽമണ്ണ വഴി വരുന്ന വാഹനങ്ങൾ പട്ടിക്കാട്–ചുങ്കം–മേലാറ്റൂർ വഴിയാണ് പോകേണ്ടത്.