കനത്ത മഴ: ചീർപ്പുങ്ങൽ കട്ട് ലോക്ക്, പാറയിൽ തടയണ ഷട്ടറുകൾ തുറന്നു
തിരൂരങ്ങാടി ∙ പേമാരിയെ തുടർന്ന് 100 ഏക്കർ നെൽവയലിലുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് ചെറുകിട ജലസേചന വിഭാഗം അധികൃതർ രണ്ടിടത്തെ ഷട്ടറുകൾ തുറന്നു. വെള്ളം ഇതനുസരിച്ച് പുഴയിലേക്ക് പൂർണമായി ഒഴുകിയ ശേഷമേ ഇതിനകം നട്ട നെൽച്ചെടികളുടെ ആയുസിനെപ്പറ്റി പറയാനാകൂ. പലയിടത്തും ഞാറ്റടികളും വെള്ളം മൂടി കിടപ്പാണ്.

തിരൂരങ്ങാടി ∙ പേമാരിയെ തുടർന്ന് 100 ഏക്കർ നെൽവയലിലുണ്ടായ വെള്ളപ്പൊക്കം കണക്കിലെടുത്ത് ചെറുകിട ജലസേചന വിഭാഗം അധികൃതർ രണ്ടിടത്തെ ഷട്ടറുകൾ തുറന്നു. വെള്ളം ഇതനുസരിച്ച് പുഴയിലേക്ക് പൂർണമായി ഒഴുകിയ ശേഷമേ ഇതിനകം നട്ട നെൽച്ചെടികളുടെ ആയുസിനെപ്പറ്റി പറയാനാകൂ. പലയിടത്തും ഞാറ്റടികളും വെള്ളം മൂടി കിടപ്പാണ്. തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര പഞ്ചായത്ത് പരിധിയിലെ ഏതാനും വയലുകളിലാണ് നെൽക്കർഷകരെ ആശങ്കയിലാക്കി വെള്ളപ്പൊക്കമുണ്ടായത്. വെന്നിയൂർ കപ്രോട്, കക്കാട്, കൊയ്‌ലി, കോളക്കാട്ട്, ആത്തിർക്കാട്, പള്ളിക്കൽത്താഴം, സമൂസക്കുളം, കടുവാളൂർ തുടങ്ങിയ വയലുകളിൽ നെൽക്കൃഷി ഒന്നാകെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ചെറുകിട ജലസേചന വിഭാഗം അസി. എൻജിനീയർ കെ. ഉണ്ണിക്കൃഷ്ണൻ, ഓവർസിയർ വി.അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ചീർപ്പുങ്ങൽ ഓൾഡ് കട്ട് ലോക്ക്, പാറയിൽ തടയണ എന്നിവയുടെ ഷട്ടറുകൾ തുറന്നത്. പ്രളയത്തെ തുടർന്നുള്ള കൃഷി നാശം ഒഴിവാക്കാൻ നടപടി വേണമെന്ന് ചെറുമുക്ക് നാട്ടുകാരും കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് കലക്ടർ, അസി. കലക്ടർ, സബ് കലക്ടർ എന്നിവരോട് അഭ്യർഥിച്ചതനുസരിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ
കൃഷി ഓഫിസറോട് തിരൂർ സബ് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയം കൃഷി നാശത്തിന് ഇടയാക്കിയ വിവരം കർഷകരും പൊതു പ്രവർത്തകരും അധികാരികളെ അറിയിച്ചിരുന്നു. കൃഷിയിടത്തിലെ വെള്ളപ്പൊക്ക വാർത്ത മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 14 ദിവസം മാത്രം മൂപ്പുള്ള നെൽച്ചെടികളാണ് വെള്ളത്തിൽ അകപ്പെട്ടവയിൽ ഏറെയും. വെള്ളം വലിഞ്ഞ് കൃഷി രക്ഷപ്പെട്ടില്ലെങ്കിൽ കർഷകരെ സംബന്ധിച്ച് അത് കനത്ത നഷ്ടമാകും. വെന്നിയൂരിൽ എൻഎച്ച് നിർമാണം കാരണം കടലുണ്ടിപ്പുഴയിലേക്ക് മഴവെള്ള പ്രവാഹം നിലച്ചതാണ് നെൽപാടങ്ങളിലെ പ്രളയത്തിന് ഇടയാക്കിയത്. വെന്നിയൂർ കാപ്രാട് വഴി മഴ വെള്ളം ചെരപ്പുറത്താഴം പാടത്തേക്ക് ഒഴുകുകയായിരുന്നു. നെൽച്ചെടികളും ഞാറ്റടികളും നശിച്ചാൽ വെള്ളം വലിഞ്ഞ ശേഷം വിത്ത് സംഘടിപ്പിച്ച് പുതിയ ഞാറ്റടികൾ ഒരുക്കി നടേണ്ടിവരും. അതിനു സമയം പിടിക്കും. കാലം തെറ്റി കൃഷിയിറക്കിയാൽ വിളവെടുപ്പും വൈകും. അപ്പോഴേക്കും കാല വർഷം എത്തിയേക്കാമെന്നതും പ്രശ്നം. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയവരുണ്ട്. എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ നിസഹായതയുടെ നൊമ്പര ചിന്തകളാണ്. ഡിസംബറിൽ പേമാരി പ്രതീക്ഷിക്കാതെ കൃഷിയിറക്കിയ കർഷകരെ സംബന്ധിച്ച് മഴയും പ്രളയവും അപ്രതീക്ഷിത തിരിച്ചടിയായി.