മേലാറ്റൂർ–ഒലിപ്പുഴ റോഡ് വാഹന ഗതാഗതം ദുസ്സഹം: നാട്ടുകാർ പ്രക്ഷോഭത്തിന്
മേലാറ്റൂർ ∙ റെയിൽവേ ഗേറ്റ് പരിസരം മുതൽ ഒലിപ്പുഴപാലം വരെ സംസ്ഥാന പാതയിൽ യാത്ര ദുസ്സഹം. ഒരു വർഷത്തിലേറെയായി നേരിടുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ ജനകീയ കൂട്ടായ്മയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാളെ വൈകിട്ട് 7ന് മേലാറ്റൂർ വ്യാപാര ഭവനിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ യോഗം

മേലാറ്റൂർ ∙ റെയിൽവേ ഗേറ്റ് പരിസരം മുതൽ ഒലിപ്പുഴപാലം വരെ സംസ്ഥാന പാതയിൽ യാത്ര ദുസ്സഹം. ഒരു വർഷത്തിലേറെയായി നേരിടുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ ജനകീയ കൂട്ടായ്മയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാളെ വൈകിട്ട് 7ന് മേലാറ്റൂർ വ്യാപാര ഭവനിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ യോഗം ചേരും.സർക്കാർ പാത നവീകരിക്കാൻ കോടികൾ അനുവദിച്ചിട്ടും നിർമാണം മാസങ്ങളായി മെല്ലെപ്പോക്കിലാണ്. നിലമ്പൂർ–പെരുമ്പിലാവ് സംസ്ഥാന പാതയുടെ ഭാഗമായ റോഡിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ ഒലിപ്പുഴ പാലം വരെയാണ് പാത ഗുണനിലവാരത്തോടെ നവീകരണത്തിനു ഫണ്ട് അനുവച്ചദിരുന്നത്. 30 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് നവീകരണത്തിന് 144 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
നാലു വർഷമായി കരാറുകാരൻ പണി തുടങ്ങിയിട്ട്. ചില ഭാഗത്ത് റോഡ് പൊളിച്ചിട്ട നിലയിലാണ്. ചിലയിടത്ത് ഒന്നാംഘട്ട ടാറിങ് നടത്തി. അഴുക്കുചാലിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. ചിലയിടത്ത് റോഡിന്റെ ഒരു ഭാഗം ഒന്നാംഘട്ട ടാറിങ് നടത്തിയെങ്കിലും മറുഭാഗം തകർന്നു കിടക്കുകയാണ്. കുഴികൾ പെരുകിയതിനാൽ ഗതാഗതക്കുരുക്കും പതിവാകുന്നു.മേലാറ്റൂർ റെയിൽവേ ഗേറ്റിന്റെ ഇരുഭാഗവും റോഡ് പൊളിച്ചതിനാൽ കുഴികളിൽ മഴ പെയ്താൽ ചെളിയും വെയിലായാൽ പൊടിപൂരവുമാണ്. ഈ ഭാഗത്ത് കാൽനടയാത്ര വരെ അസാധ്യമാണ്. പാലക്കാട് - കോഴിക്കോട് കുറുക്കുവഴി ആയതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ റോഡ് തകർന്ന ഭാഗങ്ങളിൽ കുഴികൾ പോലും അടയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരത്തിനിറങ്ങുന്നത്.