സീബ്രാലൈനുകൾ മാഞ്ഞു; അപകടമുനമ്പിൽ കുട്ടികൾ
നിലമ്പൂർ ∙ നഗരത്തിൽ റോഡ് വികസനം വന്നതോടെ സീബ്രാ ലൈനുകൾ പോയി. റോഡ് കുറുകെ കടക്കാൻ വിദ്യാർഥികളെ സഹായിക്കാൻ ഹോം ഗാർഡിന്റെ സേവനം നിർത്തി. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ തടഞ്ഞു കുട്ടികൾക്ക് സുരക്ഷിത പാതയൊരുക്കാൻ നാട്ടുകാരും അധ്യാപകരും പെടാപാടിൽ. നിലമ്പൂർ ഗവ. മോഡൽ യുപി സ്കൂളിലാണ് ഈ കാഴ്ച. 530 കുട്ടികൾ

നിലമ്പൂർ ∙ നഗരത്തിൽ റോഡ് വികസനം വന്നതോടെ സീബ്രാ ലൈനുകൾ പോയി. റോഡ് കുറുകെ കടക്കാൻ വിദ്യാർഥികളെ സഹായിക്കാൻ ഹോം ഗാർഡിന്റെ സേവനം നിർത്തി. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ തടഞ്ഞു കുട്ടികൾക്ക് സുരക്ഷിത പാതയൊരുക്കാൻ നാട്ടുകാരും അധ്യാപകരും പെടാപാടിൽ. നിലമ്പൂർ ഗവ. മോഡൽ യുപി സ്കൂളിലാണ് ഈ കാഴ്ച. 530 കുട്ടികൾ പഠിക്കുന്ന സ്കൂൾ കെഎൻജി സംസ്ഥാനാന്തര പാതയോരത്താണ്. നേരത്തെ സ്കൂളിന് മുന്നിൽ സീബ്രാലൈൻ ഉണ്ടായിരുന്നു. റോഡ് വീതി കൂട്ടി ടാർ ചെയ്തതോടെ നഗരത്തിലെ മുഴുവൻ ലൈനുകളും ഇല്ലാതായി.സ്കൂളിന്റെ സാന്നിധ്യം അറിയിക്കുന്ന അടയാള ബോർഡും എടുത്തു പോയി.
സ്റ്റേഷനിൽ ആൾബലം കുറവാണെന്ന പേരിൽ സ്കൂളിന് മുന്നിലെ ഹോം ഗാർഡിനെ പിൻവലിച്ചു.അപകടം ഭയന്ന് രാവിലെയും വൈകിട്ടും അധ്യാപകരും നാട്ടുകാരും റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് കുട്ടികളെ കടത്തിവിടുകയാണ്.നഗരസഭയുടെ കീഴിലാണ് സ്കൂൾ. പ്രധാനാധ്യാപിക നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ആശുപത്രി റോഡ്, ഗോൾഡ് പാർക്ക് ജംക്‌ഷനുകൾ, 3 സ്കൂളുകളിലെ വിദ്യാർഥികൾ ബസ് കയറാൻ എത്തുന്ന ജനതപ്പടി എന്നിവിടങ്ങളിലും സീബ്രാലൈനുകൾ ഇല്ല.