പൊന്നാനി കോൾ മേഖലയിൽ വെള്ളക്കെട്ട് തുടരുന്നു: അന്നം വെള്ളത്തിൽ; പരിഹാര നടപടിയില്ല
പെരുമ്പടപ്പ് ∙ പൊന്നാനി കോൾ മേഖലയിൽ വെള്ളക്കെട്ട് തുടരുമ്പോഴും പരിഹാരത്തിന് സർക്കാർ സംവിധാനം ഇല്ലാത്തതിനെതിരെ കർഷക പ്രതിഷേധം ശക്തമാകുന്നു. നുറടിത്തോട്ടിൽ കെട്ടിക്കിടക്കുന്ന കളകൾ, കുറ്റികൾ എന്നിവ നീക്കം ചെയ്യുന്നതിന് കൃഷിവകുപ്പും പൊന്നാനി കോൾ വികസന സമിതിയും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

പെരുമ്പടപ്പ്∙ പൊന്നാനി കോൾ മേഖലയിൽ വെള്ളക്കെട്ട് തുടരുമ്പോഴും പരിഹാരത്തിന് സർക്കാർ സംവിധാനം ഇല്ലാത്തതിനെതിരെ കർഷക പ്രതിഷേധം ശക്തമാകുന്നു. നുറടിത്തോട്ടിൽ കെട്ടിക്കിടക്കുന്ന കളകൾ, കുറ്റികൾ എന്നിവ നീക്കം ചെയ്യുന്നതിന് കൃഷിവകുപ്പും പൊന്നാനി കോൾ വികസന സമിതിയും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കോൾ മേഖലയിലെ ആയിരത്തോളം ഏക്കർ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
പാടശേഖരങ്ങളെ ബന്ധിപ്പിച്ചുള്ള നുറടിത്തോട്ടിൽ നിന്ന് ബിയ്യം റഗുലേറ്ററിലേക്ക് കൂടുതൽ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം നേരിട്ടതാണ് പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട്, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പാടശേഖരങ്ങളും ബണ്ടുകളും വെള്ളക്കെട്ടിലാകാൻ പ്രധാന കാരണമായി പറയുന്നത്. തെക്കൻ മേഖലയിലെ നുറടിത്തോട്ടിൽ കിലോമീറ്ററോളം ദൂരത്തിലാണ് പായലും കുറ്റികളും നിറഞ്ഞിരിക്കുന്നത്. കുറ്റികളിൽ പായൽ കുടുങ്ങി ഒഴുക്കും തടസ്സപ്പെടുന്നു.
സമീപത്തെ ബണ്ടിനു മുകളിലൂടെ വെള്ളം കയറി പാടത്തേക്ക് എത്തുന്നതും കൃഷി നാശത്തിനു കാരണമാകുന്നു. കൃഷി വകുപ്പും കോൾ വികസന സമിതിയും വിളിക്കുന്ന യോഗത്തിൽ തോട്ടിലെ പായൽ നീക്കം ചെയ്യാൻ സംവിധാനം ഒരുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതു വരെ നടപടി ഉണ്ടായിട്ടില്ലെന്നാണു കർഷകർ പറയുന്നത്. തോട്ടിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കർഷകരുടെ നേതൃത്വത്തിൽ ഇന്നലെ അയിലക്കാട് പാലത്തിനടിയിലും അയിനിച്ചിറ വിസിബിയിലും കുടുങ്ങിയ കളകൾ നീക്കം ചെയ്തു. നൂനക്കടവ്, ചെറവല്ലൂർ തെക്കേകെട്ട്, പുറം കോൾ, ചിറ്റത്താഴം, പഴഞ്ഞി കൂട്ടു കൃഷി പാടശേഖരങ്ങളിലാണ് കൃഷി നാശം ഉണ്ടായത്.