നിലമ്പൂർ∙ മഞ്ചേരിക്കു സമീപം പുല്ലാര വളമംഗലത്ത് വനംഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീട്ടുടമ വലിയകത്ത് അലവി, മകൻ ഷബീർ എന്നിവർക്കെതിരെ കേസെടുത്തു. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവയാണു കണ്ടെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് കേന്ദ്രീകരിച്ചു ചന്ദനം ഇടപാട് നടത്തുന്നതായി ഡിഎഫ്ഒമാരായ വി.പി.ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി.കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷം ഇന്നലെ രാവിലെ 11.30ന് ആണ് റേഞ്ച് ഓഫിസർ വി.വിനോജ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.

ADVERTISEMENT

എസ്എഫ്ഒ പി.കെ. വിനോദ്, എൻ.പി .പ്രദീപ് കുമാർ, പി. അനിൽകുമാർ, എൻ. സത്യരാജ്, ടി. ബെൻസീറ, ടി.പി.രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി. രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

English Summary:

Sandalwood smuggling operation busted in Nilambur as the Kerala Forest Department's Flying Squad seizes 235 kg of sandalwood from a house in Valamangalam, leading to the arrest of two individuals.