സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂൾ കായികമേള നാളെ
മലപ്പുറം∙ കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ജില്ലാ കായികമേള നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയും ചേർന്നാണു കായികമേള നടത്തുന്നത്. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളാണു മേളയിൽ

മലപ്പുറം∙ കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ജില്ലാ കായികമേള നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ. സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയും ചേർന്നാണു കായികമേള നടത്തുന്നത്. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളാണു മേളയിൽ പങ്കെടുക്കുക. മേളയുടെ ലോഗോ കലക്ടർ വി.ആർ.വിനോദ് പ്രകാശനം ചെയ്തു.അണ്ടർ–19, അണ്ടർ–17, അണ്ടർ–14 കാറ്റഗറികളിലായി 23 ട്രാക് ആൻഡ് ഫീൽഡ് വ്യക്തിഗത മത്സര ഇനങ്ങളും 10 റിലേ മത്സരങ്ങളുമാണുള്ളത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ജില്ലാ സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്നു കായികമേളാ കൺവീനർമാരായ മജീദ് ഐഡിയൽ, ജോജി പോൾ, കോ–കൺവീനർ ജോബിൻ സെബാസ്റ്റ്യൻ, ഗോപകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാഫി അമ്മായത്ത് എന്നിവർ അറിയിച്ചു.