വളാഞ്ചേരി സെൻട്രൽ ജംക്ഷനിൽ ഡിവൈഡറുകൾക്കു വർണപ്പൊലിമ
വളാഞ്ചേരി ∙ നഗരത്തിൽ സെൻട്രൽ ജംക്‌ഷൻ ദേശീയപാതയിലെ ഡിവൈഡറുകൾക്ക് ഇനി വർണപ്പൊലിമ. റോഡിനെ വിഭജിച്ചു സ്ഥാപിച്ച 85ഓളം വരുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ വിവിധ വർണങ്ങളിൽ പെയ്ന്റിങ് നടത്തുന്ന ജോലി തുടങ്ങി.ശുചിത്വമിഷന്റെ ബോധവൽക്കരണ പരസ്യങ്ങളും ഇതിനു മുകളിൽ എഴുതും. മാത്രമല്ല മഞ്ഞ നിറത്തിൽ ഫുട്ബോളിന്റെ രൂപവും

വളാഞ്ചേരി ∙ നഗരത്തിൽ സെൻട്രൽ ജംക്‌ഷൻ ദേശീയപാതയിലെ ഡിവൈഡറുകൾക്ക് ഇനി വർണപ്പൊലിമ. റോഡിനെ വിഭജിച്ചു സ്ഥാപിച്ച 85ഓളം വരുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ വിവിധ വർണങ്ങളിൽ പെയ്ന്റിങ് നടത്തുന്ന ജോലി തുടങ്ങി.ശുചിത്വമിഷന്റെ ബോധവൽക്കരണ പരസ്യങ്ങളും ഇതിനു മുകളിൽ എഴുതും. മാത്രമല്ല മഞ്ഞ നിറത്തിൽ ഫുട്ബോളിന്റെ രൂപവും പ്രദർശിപ്പിക്കും. നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷന്റെ ഐഇസി ഫണ്ട് ചെലവഴിച്ചാണ് പെയ്ന്റിങ് ജോലികൾ നടത്തുന്നത്.ഡിവൈഡറുകളിൽ അടയാള ബോർഡുകൾ സ്ഥാപിച്ചില്ലെന്ന വ്യാപക പരാതി നേരത്തേ ഉണ്ടായിരുന്നു. നഗരത്തിലെ ടീം വളാഞ്ചേരി പ്രവർത്തകർ കഴിഞ്ഞ ദിവസം വ്യാപാരികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ബോർഡുകൾ സ്ഥാപിച്ചിരുന്നു.ചായം പൂശലും പൂർത്തിയാകുന്നതോടെ സെൻട്രൽ ജംക്‌ഷൻ ഭാഗം കളറാകും.