കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക്സ് മീറ്റ്; പുരുഷ വിഭാഗത്തിൽ സെന്റ്തോമസ്; വനിതാ വിഭാഗത്തിൽ മേഴ്സി
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജും (110 പോയിന്റ്) വനിതാവിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജും (72) ചാംപ്യന്മാർ. 15 സ്വർണവും 7 വെള്ളിയും 4 വെങ്കലവുമാണ് പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സെന്റ് തോമസ് കോളജ് നേടിയത്.

തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ ഇന്റർ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജും (110 പോയിന്റ്) വനിതാവിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജും (72) ചാംപ്യന്മാർ. 15 സ്വർണവും 7 വെള്ളിയും 4 വെങ്കലവുമാണ് പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സെന്റ് തോമസ് കോളജ് നേടിയത്. വനിതാവിഭാഗത്തിൽ ഒന്നാമതെത്തിയ മേഴ്സി കോളജ് 8 സ്വർണവും 6 വെള്ളിയും 4 വെങ്കലവും സ്വന്തമാക്കി. പുരുഷവിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (67) രണ്ടാം സ്ഥാനത്തും പാലക്കാട് ഗവ. വിക്ടോറിയ കോളജ് (21) മൂന്നാം സ്ഥാനത്തുമെത്തി.
വനിതാ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (68), തൃശൂർ വിമല കോളജ് (43) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 800 മീറ്ററിൽ റെക്കോർഡ് സ്വർണം നേടിയ ചിറ്റൂർ ഗവ. കോളജിന്റെ ജെ.റിജോയിയും 100 മീറ്ററിൽ സ്വർണം നേടിയ പാലക്കാട് മേഴ്സി കോളജിന്റെ എസ്.മേഘയുമാണ് മികച്ച അത്‌ലീറ്റുകൾ. അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്ന 58 അംഗ ടീമിനെയും മേളയിൽനിന്നു തിരഞ്ഞെടുത്തു. വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു.
റെക്കോർഡുകൾ
കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക്സ് മീറ്റിന്റെ അവസാനദിനമായ ഇന്നലെ പിറന്നത് 5 റെക്കോർഡുകൾ.
1. നേഘ എൽദോ (വനിതാവിഭാഗം പോൾവോൾട്ട്– 3.55 മീറ്റർ), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
2. ജെ.റിജോയ് (പുരുഷ വിഭാഗം 800 മീറ്റർ– 1മിനിറ്റ് 47 സെക്കൻഡ്), ചിറ്റൂർ ഗവ. കോളജ്
3. ആനന്ദ് മനോജ് (പുരുഷവിഭാഗം പോൾ വോൾട്ട്– 4.60 മീറ്റർ), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
4. അനൂപ് വൽസൻ (പുരുഷവിഭാഗം ജാവലിൻ ത്രോ– 68.31 മീറ്റർ), തൃശൂർ സെന്റ് തോമസ് കോളജ്
5. തൃശൂർ സെന്റ് തോമസ് കോളജ് (പുരുഷവിഭാഗം 4x400 റിലേ– 3 മിനിറ്റ് 13 സെക്കൻഡ്).