മലപ്പുറം ∙ ട്വിസ്റ്റുകളും ടേണുകളും ഏറെ കണ്ട പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാണ് ഞായറാഴ്ച നടന്ന അറസ്റ്റ്. രാഷ്ട്രീയമായി അൻവറിനു ഇതു ഗുണം ചെയ്യുമോയെന്നറിയാൻ കാത്തിരിക്കണമെങ്കിലും, ഫോറസ്റ്റ് ഓഫിസ് പ്രതിഷേധവും അറസ്റ്റുമെല്ലാം ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തു വീണ്ടും അൻവറിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പ്രവർത്തനവുമാണു അൻവർ ഡിഎംകെ രൂപീകരണ കാലത്തേ ലക്ഷ്യമിട്ടിരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൽപ്രശ്നമായ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നതു രാഷ്ട്രീയമായി നേട്ടമാകും. ഇതു മുതലെടുക്കാനുള്ള സംഘടനാ സംവിധാനവും ശേഷിയും ഡിഎംകെയ്ക്കുണ്ടോയെന്നു കണ്ടറിയണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലം എഐസിസി അംഗമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകന്റെ രാഷ്ട്രീയ പ്രവേശം സ്വാഭാവികമായും കോൺഗ്രസിലൂടെയായിരുന്നു. കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ അന്നുതന്നെ ആരോപണവിധേയനായി. കോൺഗ്രസിൽ നാലാം ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അൻവർ 2011ലാണ് ഇടതുപക്ഷവുമായി അടുക്കുന്നത്. അന്ന് ഏറനാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രനാകാനുള്ള നീക്കം സിപിഐയുടെ എതിർപ്പിൽ തട്ടി പൊലിഞ്ഞു. ഔദ്യോഗിക സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ സ്വതന്ത്രനായി കരുത്തുകാട്ടി. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന്റെ കുത്തക തകർത്ത് 2016ൽ നിയമസഭയിലേക്കു ജയിച്ചതോടെ അൻവർ ഇടതുപ്രവർത്തകരുടെ ആവേശമായി. മൂർച്ചയുള്ള വാക്കും തന്റേടവും സിപിഎമ്മിൽ ആരാധകരെ നേടിക്കൊടുത്തു.

ADVERTISEMENT

2021ൽ വിജയം ആവർത്തിച്ചെങ്കിലും പൊലീസിനെതിരെ നടത്തിയ കലാപം കഴിഞ്ഞവർഷം ഇടതുപക്ഷത്തു നിന്നു പുറത്തേക്കുള്ള വഴിതുറന്നു. ഡിഎംകെ രൂപീകരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധയാത്രയുമായി രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര ഇന്നലെ സമാപിക്കാനിരിക്കെയാണ് ആദിവാസി യുവാവ് കൊല്ലപ്പെട്ടതും പ്രതിഷേധവും അറസ്റ്റും. അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ അമരത്തെത്തിയിരിക്കുന്നു.

കാട്ടാന ആക്രമണത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസിൽ സമരം നടത്തിയ കേസിലാണ് പി.വി.അൻവർ എംഎൽഎ അറസ്റ്റിലായതും പിന്നാട് റിമാൻഡിലായതും.

ADVERTISEMENT

അവർക്കായി ആ മരണം...
കൂടെയുണ്ടായിരുന്ന 6 പേരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണ് മണി മരണത്തിനു മുൻപിൽ കീഴടങ്ങിയത്. ആന തൊട്ടുമുൻപിലെത്തിയപ്പോൾ ഒക്കത്തുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ ബന്ധു മനീഷിനു കൈമാറി കൂടെയുണ്ടായിരുന്ന 6 പേരോടു ഓടി രക്ഷപ്പെടാനാണ് മണി പറഞ്ഞത്. ആനയുടെ ശ്രദ്ധ തന്നിലേക്കു മാത്രം മാറ്റാനായിരുന്നു ഇത്. രക്ഷപ്പെടാൻ മാർഗമില്ലാതെ മുന്നിൽ പെട്ട മണിയെ ആന തുമ്പിക്കൈ കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷം ചുഴറ്റിയെറിഞ്ഞു.

രണ്ടാമത്തെ മകൾ മീനയെ (7) പാലേമാട് പട്ടിക വർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കാനാണ് മണി കാടിറങ്ങിയത്. മക്കളായ മാധുരി, മനു കൃഷ്ണ, ബന്ധുക്കൾ ഉൾപ്പെടെ 20 പേർ കൂടെ ഉണ്ടായിരുന്നു. വൈകിട്ട് ആറരയോടെ ജീപ്പിൽ കണ്ണിക്കൈയിൽ തിരിച്ചെത്തിയ ഇവർ രണ്ടു സംഘങ്ങളായി പിരിഞ്ഞാണ് താമസ സ്ഥലത്തേക്കു നടത്തം തുടങ്ങിയത്. മണിയുടെ സംഘത്തിൽ മക്കളും ഭാര്യാപിതാവ് ചെറിയ കണ്ണൻ, ബന്ധുക്കളായ മനീഷ്, ബിജേഷ്, യതിൻ പ്രസാദ്, ബിജു എന്നിവരാണ് ഉണ്ടായിരുന്നത്. പുഴ കടന്ന് ഒന്നര കിലോമീറ്റർ ദൂരം എത്തിയപ്പാേഴാണ് സംഘം ആനയ്ക്കു മുന്നിൽപ്പെട്ടത്. മണിയുടെ സംസ്കാരം നടത്തി. ഭാര്യ: മാതി. മക്കൾ: മീനാക്ഷി, മീന, മീര, മാധുരി ,മനു കൃഷ്ണ.13 വയസ്സുള്ള മീനാക്ഷി സെറിബ്രൽ പാൾസി രോഗ ബാധിത ആണ്. മണിയുടെ കുടുംബത്തിനു വനം വകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഭാര്യയ്ക്കു താൽക്കാലിക ജോലിയും ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കു സഹായവും നൽകും.

English Summary:

P.V. Anvar's arrest is a pivotal moment in his political journey. This arrest, following a protest related to wildlife attacks, could either boost or damage his political standing within the DMK.