ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ്: എംഇഎസ് മെഡിക്കൽ കോളജ് ക്യാംപസ് സെൻട്രൽ സ്കൂൾ ചാംപ്യൻമാർ

പെരിന്തൽമണ്ണ∙ ചെസ് മലപ്പുറം സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ക്യാംപസ് സെൻട്രൽ സ്കൂൾ 82 പോയിന്റോടെ ഓവറോൾ ചാംപ്യന്മാരായി. 67 പോയിന്റ് നേടി വേങ്ങൂർ അൽ ഹൗസ് ജാമിയ ഇംഗ്ലിഷ് സ്കൂൾ രണ്ടും 65 പോയിന്റോടെ വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ സ്കൂൾ മൂന്നും സ്ഥാനങ്ങൾ

പെരിന്തൽമണ്ണ∙ ചെസ് മലപ്പുറം സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ക്യാംപസ് സെൻട്രൽ സ്കൂൾ 82 പോയിന്റോടെ ഓവറോൾ ചാംപ്യന്മാരായി. 67 പോയിന്റ് നേടി വേങ്ങൂർ അൽ ഹൗസ് ജാമിയ ഇംഗ്ലിഷ് സ്കൂൾ രണ്ടും 65 പോയിന്റോടെ വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. ആറു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ ജില്ലയിലെ 68 സ്കൂളുകളിൽനിന്ന് 280 കുട്ടികൾ പങ്കെടുത്തു.
ഓരോ വിഭാഗത്തിലും ആദ്യ 6 സ്ഥാനങ്ങൾ നേടിയവർ 9ന് ചെസ് കേരളയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റർ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടി.പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.ഹരിദാസ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ മുൻ പൊലീസ് മേധാവി യു.അബ്ദുൽ കരീം, ചെസ് കേരള മലപ്പുറം വൈസ് പ്രസിഡന്റ് കെ.പി.ഇസ്മായിൽ, ചെസ് കേരള ജില്ലാ സെക്രട്ടറി ഇ.ഷിഹാബുദീൻ, ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി.ഹരിദാസ്, കൗൺസിലർ ഹുസൈൻ റിയാസ്, ലതിക സുഭാഷ്, പി.ബിജു, കെ.അഷ്‌റഫ്, കെ.പി.മൻസൂർ എന്നിവർ പ്രസംഗിച്ചു.