50 കിലോഗ്രാം കഞ്ചാവ് പിടികൂടി; 3 യുവാക്കൾ അറസ്റ്റിൽ

കൊണ്ടോട്ടി ∙ ഐക്കരപ്പടി പേങ്ങാട് വാടക വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള 50 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3 യുവാക്കൾ അറസ്റ്റിൽ.ഫറോക്ക് പെരുമുഖം സ്വദേശികളായ പാണർകണ്ടി വീട്ടിൽ ജിബിൽ (22), കാലവയൽപറമ്പ വീട്ടിൽ ജാസിൽ അമീൻ (23), കടലുണ്ടിനഗരം പടന്നയിൽ മുഹമ്മദ് ഷഫീഖ് (29) എന്നിവരെയാണു പൊലീസ് അറസ്റ്റ്

കൊണ്ടോട്ടി ∙ ഐക്കരപ്പടി പേങ്ങാട് വാടക വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള 50 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3 യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് പെരുമുഖം സ്വദേശികളായ പാണർകണ്ടി വീട്ടിൽ ജിബിൽ (22), കാലവയൽപറമ്പ വീട്ടിൽ ജാസിൽ അമീൻ (23), കടലുണ്ടിനഗരം പടന്നയിൽ മുഹമ്മദ് ഷഫീഖ് (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളാണു കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. ഡിവൈഎസ്പി പി.കെ.സന്തോഷ്, എസ്എച്ച്ഒ പി.എം.ഷമീർ, എസ്ഐ വി.ജിഷിൽ, പി.സഞ്ജീവ്, രതീഷ് ഒളരിയൻ, സി.സുബ്രഹ്മണ്യൻ, മുസ്തഫ, ടി.സബീഷ്, അബ്ദുല്ല ബാബു, അജിത്കുമാർ, പ്രിയ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.