പാണ്ടിക്കാട്∙ ചെമ്പ്രശേരി ഈസ്​റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ 7 പേർ അറസ്​റ്റിൽ. കൊടശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ ബിജു (27) തോട്ടിങ്ങൽ അരുൺ പ്രസാദ്​ (25) ചുള്ളിക്കുളവൻ ഷംനാൻ (25) ചെ​മ്പ്രശ്ശേരി സ്വ​ദേശികളായ തോരൻ സുനീർ (39) ആനക്കോട്ടിൽ സുമിത്ത്​ (28) കാരക്കാടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണ്ടിക്കാട്∙ ചെമ്പ്രശേരി ഈസ്​റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ 7 പേർ അറസ്​റ്റിൽ. കൊടശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ ബിജു (27) തോട്ടിങ്ങൽ  അരുൺ പ്രസാദ്​ (25) ചുള്ളിക്കുളവൻ ഷംനാൻ (25) ചെ​മ്പ്രശ്ശേരി സ്വ​ദേശികളായ തോരൻ  സുനീർ (39) ആനക്കോട്ടിൽ സുമിത്ത്​ (28) കാരക്കാടൻ സനൂപ്​ (24) മാനീരിപ്പറമ്പിൽ ബൈജു (22) എന്നിവരെയാണ്​ പാണ്ടിക്കാട്​ പൊലീസ്​ അറസ്​റ്റ് ചെയ്​തത്​.  ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. വെടിയുതിർത്തയാൾ ഉൾപ്പെടെയുള്ള നാലു പേർ ഒളിവിലാണ്​. സംഘർഷമുണ്ടാക്കിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ്​ അറിയിച്ചു. ചെ​മ്പ്രശ്ശേരിയിലെ ഒരു ക്ഷേത്രത്തി​ൽ താലപ്പൊലി ഉത്സവത്തിനിടെ 

വെള്ളിയാഴ്​ച രാത്രിയാണ്​ സംഘർഷമുണ്ടായത്​​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിന്​ (32) ആണ് കഴുത്തിൽ​ വെടിയേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​​. ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരുക്കേറ്റു. വീടുകൾക്കും​ നാശനഷ്​ടം ഉണ്ടായി. പെരിന്തൽമണ്ണ ഡിവൈഎസ്​.പി പ്രേംജിത്ത്​, പാണ്ടിക്കാട്​ സിഐ സി.പ്രകാശ്​ എന്നിവരുടെ നേതൃത്വത്തിൽ എഎസ്​ഐ ഉണ്ണികൃഷ്ണൻ, ഷമീർ കരുവാരകുണ്ട്, സജീർ, രജീഷ്, ഷൈജു കരുവാരകുണ്ട്, സജി, റാഷിദ്, ഷാജഹാൻ, സജിത്ത്കുമാർ, അനിത എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​.

English Summary:

Pandikkad shooting: Seven arrests made following a violent clash at a Thaalpoli festival. The incident resulted in one man being critically injured and several others injured during the subsequent stone pelting.

Show comments