പരീക്ഷക്കാലം കഴിഞ്ഞു; സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയയപ്പുകൾക്ക് കർശന നിയന്ത്രണം

മലപ്പുറം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പൂർത്തിയായി. വിദ്യാർഥികൾ ഉൾപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയയപ്പു ചടങ്ങുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പല സ്കൂളുകളിലും പരീക്ഷ പൂർത്തിയാകുന്ന സമയത്ത് രക്ഷിതാക്കളോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ട് അവർക്കൊപ്പം കുട്ടികളെ വിടുകയായിരുന്നു.

മലപ്പുറം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പൂർത്തിയായി. വിദ്യാർഥികൾ ഉൾപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയയപ്പു ചടങ്ങുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പല സ്കൂളുകളിലും പരീക്ഷ പൂർത്തിയാകുന്ന സമയത്ത് രക്ഷിതാക്കളോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ട് അവർക്കൊപ്പം കുട്ടികളെ വിടുകയായിരുന്നു. ജില്ലയിൽ ഇത്തവണ 79,686 കുട്ടികളാണു എസ്എസ്എൽസി പരീക്ഷയെഴുതിയത്. മേയിലാണു ഫലം പ്രസിദ്ധീകരിക്കുക.
മോഡൽ പരീക്ഷയുടെ പേപ്പർ ചോർന്നതുൾപ്പെടെ വലിയ വിവാദങ്ങളുണ്ടായെങ്കിലും പൊതുപരീക്ഷ സമാധാനപരമായിരുന്നു. പരീക്ഷ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രശ്നങ്ങൾ എവിടെയുമുണ്ടായില്ല. പരീക്ഷകൾ പൊതുവേ എളുപ്പമായിരുന്നെന്ന് അധ്യാപകരും വിദ്യാർഥികളും വിലയിരുത്തുന്നു. മറ്റു ക്ലാസുകളിലെ പരീക്ഷ ഇന്നു കഴിയുന്നതോടെ സ്കൂളുകൾ വേനലവധിക്കായി അടയ്ക്കും.ഓർമകൾ ഓട്ടോഗ്രാഫിൽ പകർത്തിയിരുന്ന കാലത്തിനു പകരം വിട പറയുന്നതിന്റെ നൊമ്പരം തുടിച്ചു നിൽക്കുന്ന റീലുകളാണു ഇപ്പോൾ ട്രെൻഡ്.
എന്നാൽ, പൊലീസിന്റെ നിർദേശപ്രകാരം സ്കൂൾ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ റീൽസ് ഷൂട്ടിങ്ങുകൾ അധികം നടന്നില്ല. എങ്കിലും, അടുത്ത കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം സെൽഫിയെടുക്കാനും റീൽസ് ചിത്രീകരിക്കാനും ചില സ്കൂളുകളിൽ അനുമതി നൽകി. അടുത്ത കൂട്ടുകാരുടെ ഒപ്പ് ഓർമയായി സ്കൂൾ യൂണിഫോമിൽ ചാർത്തി വാങ്ങുന്ന കാഴ്ചയും ചില സ്കൂളുകളിൽ കണ്ടു. ഓട്ടോഗ്രാഫ് പോലെ, യൂണിഫോമും സ്കൂൾ ജീവിതത്തിലെ മനോഹര ഓർമയായി അവർ സൂക്ഷിക്കും.