കത്തിക്കുത്തിനു പകരംവീട്ടുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്: മൂന്ന് സ്കൂൾ വിദ്യാർഥികൾക്ക് എതിരെ പൊലീസ് നടപടി

പെരിന്തൽമണ്ണ (മലപ്പുറം)∙ സ്കൂളിലെ വഴക്കിന്റെ ഭാഗമായുണ്ടായ കത്തിക്കുത്തിനു പകരംവീട്ടുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കെതിരെ നടപടി. വിദ്യാർഥികൾക്കെതിരായ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്‌ബിആർ) തയാറാക്കി ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുൻപാകെ

പെരിന്തൽമണ്ണ (മലപ്പുറം)∙ സ്കൂളിലെ വഴക്കിന്റെ ഭാഗമായുണ്ടായ കത്തിക്കുത്തിനു പകരംവീട്ടുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കെതിരെ നടപടി. വിദ്യാർഥികൾക്കെതിരായ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്‌ബിആർ) തയാറാക്കി ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുൻപാകെ സമർപ്പിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ കൂടുതൽ അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്. ഫൊറൻസിക് ലാബിൽ വിശദ പരിശോധന നടത്തിയ ശേഷം കോടതിയിൽ സമർപ്പിക്കും. എസ്എസ്എൽസി വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നു കഴിഞ്ഞ ആഴ്ചയുണ്ടായ കത്തിക്കുത്തിൽ മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു.
സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു പെരിന്തൽമണ്ണ പൊലീസാണ് അന്വേഷണം നടത്തിയത്. ഇതു തയാറാക്കിയ വിദ്യാർഥിക്കും സംഘർഷത്തിനു കാരണമാകുന്ന രീതിയിൽ കമന്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്കുമെതിരെയാണു നടപടി. ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണു വിദ്യാർഥികളുടെ ഫോട്ടോ സഹിതം ‘ഗാങ്, വി ആർ നോട്ട് ഡെഡ്’ എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ചത്തെ കത്തിക്കുത്തിൽ പരുക്കേറ്റ വിദ്യാർഥികളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഗ്രൂപ്പാണിത്. സംഘർഷത്തിനു ശേഷം, സൈബർ സെൽ സമൂഹമാധ്യമങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നു സിഐ സുമേഷ് സുധാകർ അറിയിച്ചു. കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിൽ മൂന്നു വിദ്യാർഥികളെ 13 ദിവസത്തേക്കു വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കാൻ ഉത്തരവായിരുന്നു.