കുട്ടികളുടെ ഡയപ്പർമാറ്റാനുള്ള സൗകര്യം ഇനി പുരുഷന്മാരുടെ ശുചിമുറികളിലും
മുംബൈ ∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ മുംബൈ മെട്രോ റെയിൽ കോർപറേഷനും. നിർമാണ ഘട്ടത്തിലുള്ള കൊളാബ-സീപ്സ് മെട്രോ പാതയിൽ പുരുഷന്മാരുടെ ശുചിമുറികളിലും കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തും. മെട്രോ യാത്രയിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന

മുംബൈ ∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ മുംബൈ മെട്രോ റെയിൽ കോർപറേഷനും. നിർമാണ ഘട്ടത്തിലുള്ള കൊളാബ-സീപ്സ് മെട്രോ പാതയിൽ പുരുഷന്മാരുടെ ശുചിമുറികളിലും കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തും. മെട്രോ യാത്രയിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കുന്നതെന്നു മുംബൈ മെട്രോ റെയിൽ കോർപറേഷൻ വക്താവ് പറഞ്ഞു. സാധാരണ സ്ത്രീകളുടെ ശുചിമുറികളിൽ മാത്രമാണ് കുട്ടികളുടെ ഡയപ്പർ മാറ്റാനുള്ള സൗകര്യം കാണുക.
എന്നാൽ പുരുഷന്മാരും ഈ ചുമതലകൾ നിർവഹിക്കുന്നു എന്ന നിരീക്ഷണത്തിലാണ് അവരുടെ ശുചിമുറികളിലും ഈ സൗകര്യം ഒരുക്കുന്നത്. മെട്രോയുടെ 26 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും. എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറിനു സമീപം തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി ഉണ്ടായിരിക്കും. 33 കിലോമീറ്റർ മെട്രോ പാത 2024 ജനുവരിയിൽ യാത്രക്കാർക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.