ഷീന ബോറ വധക്കേസ് പീറ്റർ മുഖർജി നിരപരാധിയെന്ന് മകൻ രാഹുൽ
മുംബൈ ∙ ഷീന ബോറ വധക്കേസിലെ പ്രതിയായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി നിരപരാധിയാണെന്ന് മകൻ രാഹുൽ മുഖർജി പ്രത്യേക സിബിഐ കോടതിയോട് പറഞ്ഞു. കേസിലെ സാക്ഷികളിൽ ഒരാളായ രാഹുൽ, ക്രോസ് വിസ്താരത്തിനിടെയായിരുന്നു പിതാവിനെ ന്യായീകരിച്ചത്. ‘ഇപ്പോഴും അച്ഛനെ സ്നേഹിക്കുന്നു. ആ സമയത്ത് എന്താണ്

മുംബൈ ∙ ഷീന ബോറ വധക്കേസിലെ പ്രതിയായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി നിരപരാധിയാണെന്ന് മകൻ രാഹുൽ മുഖർജി പ്രത്യേക സിബിഐ കോടതിയോട് പറഞ്ഞു.കേസിലെ സാക്ഷികളിൽ ഒരാളായ രാഹുൽ, ക്രോസ് വിസ്താരത്തിനിടെയായിരുന്നു പിതാവിനെ ന്യായീകരിച്ചത്. ‘ഇപ്പോഴും അച്ഛനെ സ്നേഹിക്കുന്നു.
ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റിലായ ശേഷവും അച്ഛൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നു കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്- രാഹുൽ പറഞ്ഞു.
പീറ്ററുമായുള്ള ഗൂഢാലോചനയ്ക്കു ശേഷമാണ്, 24 വയസ്സുകാരിയായ ഷീനയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് 2012 ഏപ്രിൽ 24ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസിലുള്ളത്.2015ൽ ആയുധ കേസിൽ ശ്യാംവർ റായി അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. രാഹുലുമായുമുള്ള ഷീനയുടെ പ്രണയബന്ധമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് സിബിഐയുടെ നിഗമനം.