മുംബൈ∙ ജനങ്ങളെ ഷോക്കടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എംഎസ്ഇഡിസിഎൽ). എംഎസ്ഇഡിസിഎൽ എന്ന മഹാവിതരൺ ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. 15 ശതമാനം വർധനയെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  ജനങ്ങളെ ഷോക്കടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള   മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എംഎസ്ഇഡിസിഎൽ). എംഎസ്ഇഡിസിഎൽ എന്ന മഹാവിതരൺ ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. 15 ശതമാനം വർധനയെന്നാണ് അവകാശപ്പെടുന്നതെങ്കിലും  ഉപയോക്താക്കൾക്ക് ശരിക്കും 37%  അധികം തുക അടയ്ക്കേണ്ടി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്

സംസ്ഥാനത്ത് 2.8 കോടി കുടുംബങ്ങൾക്ക് നിരക്ക് വർധന ബാധകമാകും. വൈദ്യൂതി നിരക്കിൽ അന്തിമ തീരൂമാനമെടുക്കുന്ന മഹാരാഷ്ട്ര ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനു (എംഇആസി) മുൻപിൽ  ഗാർഹിക ഉപയോക്താക്കൾക്ക് വർധിപ്പിക്കേണ്ട നിരക്കിന്റെ ശുപാർശ   മഹാവിതരൺ സമർപ്പിച്ചു കഴിഞ്ഞു. വർധന വലുതല്ലെന്ന് വരുത്തി തീർക്കാൻ നിലവിലുള്ള നിരക്കിനൊപ്പം ‘ഫ്യൂൽ അഡ്ജസ്റ്റ്മെന്റ് ചാർജും’ ചേർത്തിരിക്കുകയാണെന്ന് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഇതു തെറ്റായ നയമാണെന്നും ഇതിനെതിരെ പോരാടുമെന്നും സംസ്ഥാനത്തെ വൈദ്യൂതി ഉപയോക്താക്കളുടെ സംഘടനയായ മഹാരാഷ്ട്ര വീജ് ഗ്രാഹക് സംഘടന മുന്നറിയിപ്പു നൽകി. അതേസമയം, ഉപയോക്താക്കൾക്ക് ഇത് വലിയ ഭാരമൊന്നുമല്ലെന്നും കേവലം 12 മുതൽ 15% വരെയാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളതെന്നും  മഹാവിതരൺ  മാനേജിങ് ഡയറക്ടർ വിജയ് സിംഘാൽ ന്യായീകരിച്ചു. ഇന്ധനങ്ങളുടെ വിലവർധനയും വിലനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ  വർധന ഒട്ടും അമിതമല്ലെന്നും സിംഘാൽ പറയുന്നു.മുംബൈ, താനെ, നവിമുംബൈ, കല്യാൺ, വസായ്-വിരാർ, സംസ്ഥാനത്തിലെ മറ്റു വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം മഹാവിതരൺ വൈദ്യൂതി വിതരണം ചെയ്യുന്നുണ്ട്.

ബെസ്റ്റും നിരക്ക് കൂട്ടും വർധന 14.12%

ADVERTISEMENT

മുംബൈ∙ മഹാവിതരണിന് പിന്നാലെ  മുംബൈയിൽ വൈദ്യൂതി വിതരണം നടത്തുന്ന ബെസ്റ്റും (ബൃഹൻമുംബൈ ഇലക്ട്രിക സപ്ലൈ ആൻഡ് ട്രാൻസ്പോർട്) നിരക്കു വർധിപ്പിക്കാൻ തയാറെടുക്കുന്നു.  മഹാവിതരണിനെപ്പോലെ ബെസ്റ്റും ഏപ്രിൽ ഒന്നു മുതലാണ് നിരക്ക് വർധിപ്പിക്കുന്നത്. 14.12% നിരക്ക് വർധനയ്ക്കാണ് മഹാരാഷ്ട്ര ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് (എംഇആർസി) ബെസ്റ്റ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. 

നിലവിൽ 100 യൂണിറ്റ് വരെ  1.72 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇത് 1.90 ആയി ഉയരും.  101 മുതൽ 300 വരെയുള്ള യൂണിറ്റിന്റെ നിരക്ക് യൂണിറ്റിന് 4.35ൽ നിന്ന്  4.77 രൂപയായി ഉയരും. 301 മുതൽ 500  വരെ 7.83 രൂപയും (നിലവിൽ 7.19) 500നു മുകളിൽല 9.53 ആയും (നിലവിൽ 8.75) ഉയരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT