മുംബൈ∙ സിഎസ്എംടിക്കും കർജത്തിനും ഇടയിലുള്ള യാത്രാസമയം അരമണിക്കൂർ വരെ കുറയ്ക്കുന്ന കർജത് - പൻവേൽ സബേർബൻ ഇടനാഴിയുടെ നിർമാണം ദ്രുതഗതിയിൽ. 30 കിലോമീറ്റർ നീളമുള്ള പാതയിലെ തുരങ്കങ്ങളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 3 തുരങ്കങ്ങളും 2 മേൽപാലങ്ങളും രണ്ടു ട്രാക്കുള്ള പാതയിൽ ഉണ്ടാക്കും. തുരങ്കങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സിഎസ്എംടിക്കും കർജത്തിനും ഇടയിലുള്ള യാത്രാസമയം അരമണിക്കൂർ വരെ കുറയ്ക്കുന്ന കർജത് - പൻവേൽ സബേർബൻ ഇടനാഴിയുടെ നിർമാണം ദ്രുതഗതിയിൽ. 30 കിലോമീറ്റർ നീളമുള്ള പാതയിലെ തുരങ്കങ്ങളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 3  തുരങ്കങ്ങളും 2  മേൽപാലങ്ങളും രണ്ടു ട്രാക്കുള്ള പാതയിൽ ഉണ്ടാക്കും. തുരങ്കങ്ങൾ മാത്രം 3.12 കിലോമീറ്റർ വരും. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. മൊഹോപ്പെ, ചൗക്ക്, കർജത്, ചിഖാലെ, പൻവേൽ എന്നിങ്ങനെ 5 സ്റ്റേഷനുകൾ ഉണ്ടാകും. മുംബൈ റെയിൽ വികാസ് കോർപറേഷനു(എംആർവിസി) ആണ് നിർമാണ ചുമതല.

നേട്ടങ്ങൾ ഒട്ടേറെ

ADVERTISEMENT

നിലവിൽ സിഎസ്എംടിയിൽ നിന്നു കല്യാൺ വഴിയാണ് കർജത്തിലേക്കുള്ള ലോക്കൽ ട്രെയിൻ പാത. എന്നാൽ, സിഎസ്എംടിയിൽ നിന്നു പൻവേൽ വഴി കർജത്തിലേക്ക് ബദൽ റൂട്ട് തുറക്കും എന്നതാണ് ഇൗ പദ്ധതിയുടെ പ്രധാന നേട്ടം. കല്യാൺ വഴി നിലവിലുള്ള റൂട്ടിനേക്കാൾ ദൂരം കുറവായതിനാൽ യാത്രാസമയം ഗണ്യമായി കുറയും. നിലവിൽ, കർജത്തിനും സി‌എസ്‌എം‌ടിക്കും ഇടയിലുള്ള ലോക്കൽ ട്രെയിൻ യാത്രയ്ക്ക് 130 മിനിറ്റ് (2 മണിക്കൂർ 10 മിനിറ്റ്) എടുക്കും. ഇത് പൻവേൽ വഴി ആകുമ്പോൾ 100 മിനിറ്റായി കുറയുക.

റിയൽ എസ്റ്റേറ്റ് കുതിപ്പ്

ADVERTISEMENT

പൻവേൽ, കർജത്, നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന് സമീപമുളള പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലെ  വികസനത്തിന് പുതിയപാത ഉത്തേജനം പകരും.  കർജത് – പൻവേൽ പാത നിർമാണം തുടങ്ങിയതോടെ ഒട്ടേറെ കെട്ടിട നിർമാണ പദ്ധതികളാണ് കർജത്തിലും സമീപ മേഖലയിലുമായി ആരംഭിച്ചിരിക്കുന്നത്. നിരക്കു കുറവായതിനാൽ കർജത് മേഖലയിൽ വീട് വാങ്ങുന്നവരുടെ എണ്ണവും കൂടി.