നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തിയാൽ വിജയിക്കുക ബിജെപിയെന്ന് സർവേ
മുംബൈ ∙ സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടത്തിയാൽ ബിജെപി 123–129 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന അവകാശവാദവുമായി സർവേ. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 25 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻസിപിക്ക് 55–56 സീറ്റുകളും കോൺഗ്രസിന് 50–53 സീറ്റുകളും ലഭിക്കുമ്പോൾ ഉദ്ധവ് വിഭാഗം ശിവസേന കേവലം 17–19 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം....

മുംബൈ ∙ സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടത്തിയാൽ ബിജെപി 123–129 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന അവകാശവാദവുമായി സർവേ. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 25 സീറ്റുകളുമാണ് സർവേ പ്രവചിക്കുന്നത്. എൻസിപിക്ക് 55–56 സീറ്റുകളും കോൺഗ്രസിന് 50–53 സീറ്റുകളും ലഭിക്കുമ്പോൾ ഉദ്ധവ് വിഭാഗം ശിവസേന കേവലം 17–19 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.
ന്യൂസ് അരീന ഇന്ത്യ എന്ന പേരിലുള്ള സ്വകാര്യ സ്ഥാപനമാണ് സർവേ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ 35% പേർ പിന്തുണയ്ക്കുമ്പോൾ ഏക്നാഥ് ഷിൻഡെയ്ക്ക് 12 ശതമാനത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂവെന്ന് ഇവർ പറയുന്നു. കോൺഗ്രസ് നേതാവ് അശോക് ചവാന് 21 ശതമാനവും എൻസിപി നേതാവ് അജിത് പവാറിന് 12 ശതമാനത്തിന്റെയും പിന്തുണയുണ്ടെന്നും സർവേ അവകാശപ്പെടുന്നു.