മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ; ലക്ഷ്യസ്ഥാനത്തെത്തിച്ച കണ്ടക്ടർക്ക് അഭിനന്ദനം
മുംബൈ ∙ മദ്യപിച്ച് ബസ് ഓടിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ഡ്രൈവറെ മാറ്റിയിരുത്തി ബസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച കണ്ടക്ടർക്ക് അഭിനന്ദനപ്രവാഹം; ഡ്രൈവർക്ക് സസ്പെൻഷൻ. കൊങ്കൺ മേഖലയിലെ റായ്ഗഡിൽ നിന്നുള്ള ബസിലാണ് സംഭവം. മാൻഗാവ് എന്ന സ്ഥലത്ത് ബസ് നിർത്തിയ ഡ്രൈവർ

മുംബൈ ∙ മദ്യപിച്ച് ബസ് ഓടിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ഡ്രൈവറെ മാറ്റിയിരുത്തി ബസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച കണ്ടക്ടർക്ക് അഭിനന്ദനപ്രവാഹം; ഡ്രൈവർക്ക് സസ്പെൻഷൻ.
കൊങ്കൺ മേഖലയിലെ റായ്ഗഡിൽ നിന്നുള്ള ബസിലാണ് സംഭവം. മാൻഗാവ് എന്ന സ്ഥലത്ത് ബസ് നിർത്തിയ ഡ്രൈവർ സമീപത്തെ മദ്യവിൽപനശാലയിൽ പോയി മടങ്ങുന്നത് യാത്രക്കാരും കണ്ടക്ടർ അഭയ് കാസറും ശ്രദ്ധിച്ചിരുന്നു. കുറച്ചുദൂരം മുന്നോട്ടു പോയതിനു പിന്നാലെ ബസിനു വേഗവും ചാട്ടവും കൂടിയതോടെ യാത്രക്കാർ കണ്ടക്ടറോടു പരാതി പറഞ്ഞു. ഇതിനിടെ, ഡ്രൈവറുടെ പക്കലെത്തിയ കണ്ടക്ടർ ബസ് നിർത്താൻ അഭ്യർഥിക്കുകയും അനുനയിപ്പിച്ച് ഡ്രൈവറെ സീറ്റിൽ നിന്നു മാറ്റുകയുമായിരുന്നു.
ഇക്കാര്യം തൊട്ടടുത്ത് ബസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം അവരുടെ അനുമതിയോടെയാണ് കണ്ടക്ടർ ബസുമായി മുന്നോട്ടുപോയത്. എംഎസ്ആർടിസിയിലെ മിക്ക കണ്ടക്ടർമാർക്കും ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നും അടിയന്തര സാഹചര്യത്തിൽ ബസ് ഓടിക്കാൻ അവർ പ്രാപ്തരായവരാണെന്നും അധികൃതർ പറഞ്ഞു.