പിറന്നാളിന് ദുബായിൽ കൊണ്ടുപോയില്ല; ഭാര്യയുടെ ഇടിയേറ്റ് യുവാവ് മരിച്ചു
മുംബൈ∙ പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടു പോകാത്തതിൽ പ്രകോപിതയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിഖിൽ ഖന്നയെ (36) ഭാര്യ രേണുകയാണ് കൊലപ്പെടുത്തിയത്. പുണെയിലാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ, സെപ്റ്റംബർ 18 ന് ആയിരുന്നു രേണുകയുടെ പിറന്നാൾ. ആഘോഷിക്കാൻ ദുബായിൽ

മുംബൈ∙ പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടു പോകാത്തതിൽ പ്രകോപിതയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിഖിൽ ഖന്നയെ (36) ഭാര്യ രേണുകയാണ് കൊലപ്പെടുത്തിയത്. പുണെയിലാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ, സെപ്റ്റംബർ 18 ന് ആയിരുന്നു രേണുകയുടെ പിറന്നാൾ. ആഘോഷിക്കാൻ ദുബായിൽ കൊണ്ടു പോകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
നവംബർ 5ന് വിവാഹ വാർഷികത്തിന് വലിയ സമ്മാനം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ഡൽഹിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും നിഖിൽ അനുവദിച്ചില്ല. പ്രകോപിതയായ രേണുക ഭർത്താവിന്റെ മൂക്കിന് ഇടിച്ചു. അമിതമായി രക്തസ്രാവം ഉണ്ടായ നിഖിൽ ബോധം കെട്ടു വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.