മുംബൈ ∙ 2008 നവംബർ 26 മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച സേനാംഗങ്ങളുടെയും ജീവൻ പൊലിഞ്ഞ നഗരവാസികളുടെയും ഓർമകൾക്കു മുന്നിൽ പ്രാർഥനാപുഷ്പങ്ങളർപ്പിച്ച് മുംബൈ. ഇന്നലെ, ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികവേളയിൽ സേനാംഗങ്ങളുടെ സ്മാരകത്തിൽ മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്നാഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ 2008 നവംബർ 26 മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച സേനാംഗങ്ങളുടെയും ജീവൻ പൊലിഞ്ഞ നഗരവാസികളുടെയും ഓർമകൾക്കു മുന്നിൽ പ്രാർഥനാപുഷ്പങ്ങളർപ്പിച്ച് മുംബൈ. ഇന്നലെ, ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികവേളയിൽ സേനാംഗങ്ങളുടെ സ്മാരകത്തിൽ മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്മരണാഞ്ജലിയർപ്പിച്ചു. 

ദക്ഷിണ മുംബൈയിലെ പൊലീസ് കമ്മിഷണർ ആസ്ഥാനത്തു നടത്തിയ അനുസ്മരണച്ചടങ്ങിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. എൻഎസ്ജിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ മെഴുകുതിരി റാലിയും ഫ്ലാഗ് മാർച്ചും നടത്തി.  താജ്, ട്രൈഡന്റ് ഹോട്ടലുകൾ, ഛത്രപതി ശിവാജി ടെർമിനസ്, നരിമാൻ ഹൗസി, ലിയോപോൾ കഫേ, കാമ ആശുപത്രി എന്നിങ്ങനെ ഭീകരാക്രമണമുണ്ടായ എല്ലാ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികളുണ്ടായിരുന്നു.

ADVERTISEMENT

വിവിധയിടങ്ങളിൽ കോളജ് വിദ്യാർഥികളും സന്നദ്ധസംഘടനാ പ്രതിനിധികളും അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു.  ഭീകരാക്രമണത്തിൽ 166 പേരാണ് മരിച്ചത്.  മുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, മഹാരാഷ്ട്ര എടിഎസ് മേധാവിയായിരുന്ന ഹേമന്ദ് കർക്കറെ, മുംബൈ പൊലീസിലെ  ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംെട തുടങ്ങിയവർ വീരമൃത്യു വരിച്ച മുതിർന്ന സേനാംഗങ്ങളിൽ ഉൾപ്പെടും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT