മുംബൈ ∙ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ആൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നായയ്ക്ക് വേണ്ടിവന്നത് ഒന്നര മണിക്കൂർ മാത്രം. മുംൈബയിൽ നിന്നു കാണാതായ കുട്ടിയെ വസ്ത്രത്തിന്റെ മണം പിടിച്ചാണ് ലിയോ എന്ന പൊലീസ് നായ കണ്ടെത്തിയത്. കഴിഞ്ഞ 23ന് ചേരിയിലെ കുടിലിനു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ആൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നായയ്ക്ക് വേണ്ടിവന്നത് ഒന്നര മണിക്കൂർ മാത്രം. മുംൈബയിൽ നിന്നു കാണാതായ കുട്ടിയെ വസ്ത്രത്തിന്റെ മണം പിടിച്ചാണ് ലിയോ എന്ന പൊലീസ് നായ കണ്ടെത്തിയത്. കഴിഞ്ഞ 23ന് ചേരിയിലെ  കുടിലിനു സമീപം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്നു വീട്ടുകാർ പൊലീസിനെ സമീപിച്ചു. ചേരിയിൽ സിസിടിവി സംവിധാനം ഇല്ലാത്തതിനാലും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലപ്രദമാകാതെയും വന്നതോടെയാണ് പൊലീസ് നായ അന്വേഷണം ഏറ്റെടുത്തത്. കുട്ടി കളിക്കാൻ പോകുന്നതിനു മുൻപ് വസ്ത്രം മാറിയെന്ന സഹോദരിയുടെ മൊഴിയാണ് നിർണായകമായത്. 

വീട്ടിൽ നിന്ന് അധികം അകലെയല്ലാത്ത പാർക്കിൽ നിന്നാണ് നായ കുട്ടിയെ കണ്ടെത്തിയത്. പൊലീസ് നായ എത്തിയപ്പോൾ   പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളൊന്നാകെ കുരയ്ക്കാൻ തുടങ്ങിയതോടെ തട്ടിയെടുത്തവർ കുട്ടിയെ ഉപേക്ഷിച്ചു മുങ്ങിയതാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾക്കായുള്ള തിരച്ചിലിലാണു പൊലീസ്. ഡോബർമാൻ ഇനത്തിൽപ്പെട്ട നായയാണ് ലിയോ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT