നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞു; മുംബൈ നഗരം ക്രിസ്മസ് ഒരുക്കത്തിൽ
മുംബൈ∙ നേർത്ത കുളിർമഞ്ഞിനെ പൊതിഞ്ഞു പിടിച്ച കാറ്റിനൊപ്പം മുംബൈയിൽ ക്രിസ്മസ് ആഘോഷത്തിനുള്ള തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു. മഞ്ഞിൽ പൊതിഞ്ഞ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും മറൈൻ ഡ്രൈവും കാഴ്ചക്കാർക്ക് കുളിർമയേകുന്നു. വിശ്വാസികളിൽ നോമ്പിലേക്ക് പ്രവേശിച്ചതിനൊപ്പം ദേവാലയങ്ങളിൽ ക്രിസ്മസ് കാരൾ ഒരുക്കങ്ങളും

മുംബൈ∙ നേർത്ത കുളിർമഞ്ഞിനെ പൊതിഞ്ഞു പിടിച്ച കാറ്റിനൊപ്പം മുംബൈയിൽ ക്രിസ്മസ് ആഘോഷത്തിനുള്ള തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു. മഞ്ഞിൽ പൊതിഞ്ഞ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും മറൈൻ ഡ്രൈവും കാഴ്ചക്കാർക്ക് കുളിർമയേകുന്നു. വിശ്വാസികളിൽ നോമ്പിലേക്ക് പ്രവേശിച്ചതിനൊപ്പം ദേവാലയങ്ങളിൽ ക്രിസ്മസ് കാരൾ ഒരുക്കങ്ങളും ആരംഭിച്ചു.
വിവിധ തരത്തിലുള്ള നക്ഷത്രങ്ങളും വിപണയിലെത്തി. ക്രഫോർഡിലെ ലൈറ്റ് മാർക്കറ്റിൽ വിവിധ തരത്തിലുള്ള മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ നിരയായി അടുക്കിയിരിക്കുന്നതും കാണാം നക്ഷത്രവിപണി ഉണർന്നതിനൊപ്പം തന്നെ കേക്ക് വിപണിയും ഉഷാറായി. ഡിമാർട്ട് പോലെയുള്ള സൂപ്പർമാർക്കറ്റ് ശൃംഖലകൾ ഡിസംബറിന്റെ തുടക്കത്തിലെ വിവിധ തരത്തിലുള്ള കേക്കുകൾ വിപണിയിലെത്തിച്ചു.
∙കേക്കുകൾ തയാർ
നവിമുംബൈയിലെ ഗ്രേസ് ബേക്കറി ഉടമയും പത്തനംതിട്ട സ്വദേശിയുമായി ബിജു ജോൺ പതിവിന് വിപരീതമായി ഇത്തവണ ഇവിടെത്തന്നെ കേക്കുകൾ നിർമിച്ച് നൽകുകയാണ്. സാധാരണ നാട്ടിൽ നിന്നെത്തിക്കുകയായിരുന്നു. മുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം,ചെറി, പപ്പായ,ബദാം, നെയ്യ്, അണ്ടിപ്പരിപ്പി, ഉണക്കപ്പഴങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, പഞ്ചസാര, മൈദ, എന്നിവ നിശ്ചിത അളവിൽ കുഴച്ച് ചേർത്ത് അതിലേക്ക് വീഞ്ഞും മദ്യവും ചേർത്ത് വായു കേറാതെ അടച്ച് സൂക്ഷിക്കും
. നാല് ആഴ്ച മുതൽ 8 ആഴ്ച വരെ സൂക്ഷിച്ചതിന് ശേഷം അവ പിന്നീട് ചൂളയിലേക്ക് മാറ്റും. ബ്രിട്ടനിലെ രീതിയനുസരിച്ച് നവംബറിലെ ആദ്യ ഞായറാഴ്ചയാണ് കേക്ക് മിക്സിങ് നടത്തേണ്ടത്.ഇതേ രീതിയാണ് ഇവിടെയും പിന്തുടരുന്നത്. വിവിധ ഓഫിസുകളിൽ നിന്നും പള്ളികളിൽ നിന്നും നവംബറിന് മുൻപേ 300 കിലോയിലേറെ ഓർഡർ ലഭിച്ചതോടെയാണ് ഇവിടെത്തന്നെ കേക്ക് നിർമിക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം നാട്ടിൽ നിന്നും കേക്കുകൾ എത്തിക്കാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.
വില 400 മുതൽ 500 വരെ
പ്ലം കേക്കുകൾ,മാർബിൾ കേക്കുകൾ, ഡേറ്റ്സ് കേക്കുകൾ, നട്സ് കേക്കുകൾ, ബനാന കേക്കുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള കേക്കുകളാണ് ക്രിസ്മസ് വിപണിയെ ലക്ഷ്യമിട്ടൊരുങ്ങുന്നുത്. 400 രൂപ മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്.
വിപണിയിൽ പുൽക്കൂടൊരുക്കം
വസായ്∙ വീടുകളിലും ദേവാലയങ്ങളിലും ക്രിസ്മസ് അടുക്കുന്നതോടെ പുൽക്കൂട് തയാറാകും. ക്രിസ്മസിനുള്ള പുൽക്കൂട് ഒരുക്കാനുള്ള രൂപങ്ങളും മറ്റു സാധന സാമഗ്രികളും വിപണിയിൽ എത്തിയിട്ടുണ്ട്. നക്ഷത്ര വിളക്കുകളും അലങ്കാര വസ്തുക്കളും കടകളിൽ നിറയുന്നു. നയ്ഗാവ് വെസ്റ്റിലെ ജബേസ് എറോണ്ടിന്റെ പുൽക്കൂട് നിർമാണ ശാലയിൽ ഉണ്ണീശോ, മറിയം, ഔസേപ്പ്, 3 രാജാക്കൻമാർ, ആടുമാടുകൾ, മാലാഖ തുടങ്ങി പല വലുപ്പത്തിലുള്ള 17 തരം രൂപങ്ങൾ തയാറാണ്. ഇനിയുള്ള ദിവസങ്ങളിൽ കടയിൽ തിരക്ക് കൂടുമെന്ന് ജബേസ് പറഞ്ഞു.