മുംബൈ∙ കാലപ്പഴക്കത്തെ തുടർന്ന് പിൻവലിച്ച ബസുകൾക്ക് പകരം കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ ബിഎംസിയുടെ കീഴിലുള്ള ഗതാഗതവിഭാഗമായ ബെസ്റ്റിന് കഴിയാതെ വന്നതോടെ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. തിരക്കുള്ള സമയങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. ടൂറിസം സീസൺ ആയതോടെ സഞ്ചാരികളുടെ ഒഴുക്കുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കാലപ്പഴക്കത്തെ തുടർന്ന് പിൻവലിച്ച ബസുകൾക്ക് പകരം കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ ബിഎംസിയുടെ കീഴിലുള്ള ഗതാഗതവിഭാഗമായ ബെസ്റ്റിന് കഴിയാതെ വന്നതോടെ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. തിരക്കുള്ള സമയങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. ടൂറിസം സീസൺ ആയതോടെ സഞ്ചാരികളുടെ ഒഴുക്കുമുണ്ട്. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയാണ് ബസിനായി കാത്തിരിക്കേണ്ടി വരുന്നത്. ഇതിനിടെ ഇപ്പോഴുള്ള ബസുകളിൽ 264 എണ്ണം കൂടി  അടുത്ത 3 മാസത്തിനുള്ളിൽ പിൻവലിക്കുമെന്ന വിവരവുമുണ്ട്. 

2964 ബസുകൾ മാത്രമാണ് ഇപ്പോൾ ബെസ്റ്റിനുള്ളത്. ഇതിൽ 1800 ബസുകളും കരാറിനെടുത്തിരിക്കുന്നതാണ്. കൂടുതൽ ബസുകൾക്ക് കരാർ നൽകിയിരുന്നെങ്കിലും സമയത്ത് ബസുകൾ എത്തിച്ചേരാതെ വന്നതാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്. നിരത്തിൽ നിന്ന് കാലപ്പഴക്കം ചെന്ന ഡീസൽ  ബസുകൾ പിൻവലിക്കുന്നതിന് അനുസരിച്ച് ഇലക്ട്രിക് ബസുകൾ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ മുൻധാരണ പ്രകാരം ബസുകൾ നൽകാൻ കരാറെടുത്ത കമ്പനിക്ക് കഴിഞ്ഞില്ല.  ഇതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.  

ADVERTISEMENT

തങ്ങളുടെ ഭാഗത്തെ വീഴചയല്ലെന്നും 700 ഇലക്ട്രിക് എസി ഇരുനില ബസുകൾക്ക് കരാർ നൽകിയതാണെന്നുമാണ് ബെസ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം. സാധാരണ നിലയിൽ സർവീസ് നടക്കണമെങ്കിൽ 3200 ബസുകളെങ്കിലും വേണം. ദിവസേന 35 ലക്ഷത്തോളം ആളുകളാണ് ബെസ്റ്റ് ബസുകളെ ആശ്രയിക്കുന്നത്.  2011ൽ ബെസ്റ്റിന് 4500 ബസുകളാണ് ഉണ്ടായിരുന്നത്. ഇത് ഘട്ടം ഘട്ടമായി കുറച്ചതും അതിനനസുരിച്ച് പുതിയ  ബസുകൾ എത്തിക്കാതിരുന്നതുമാണ് പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. പകരം വന്ന ബസുകളിൽ പലതും മുൻപുണ്ടായിരുന്ന ബസുകളെക്കാൾ സീറ്റ് കുറവുള്ളവയുമാണ്.