ആപ് അധിഷ്ഠിത ടാക്സികൾക്കെതിരെ ജനവികാരം; ബുക്കിങ് റദ്ദാക്കി ഡ്രൈവർമാർ, നട്ടംതിരിഞ്ഞ് യാത്രക്കാർ
മുംബൈ∙ ഓലയും ഊബറും ഉൾപ്പെടെയുള്ള ആപ് അധിഷ്ഠിത കാബ് ഡ്രൈവർമാരിൽ 66 ശതമാനവും ബുക്കിങ് റദ്ദാക്കുന്നതായി സർവേ റിപ്പോർട്ട്. ബുക്കിങ് എടുത്തതിന് ശേഷം ഓട്ടം റദ്ദാക്കുന്നത് യാത്രക്കാർക്ക് വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഡ്രൈവർമാരുടെ നിരുത്തരവാദപരമായ

മുംബൈ∙ ഓലയും ഊബറും ഉൾപ്പെടെയുള്ള ആപ് അധിഷ്ഠിത കാബ് ഡ്രൈവർമാരിൽ 66 ശതമാനവും ബുക്കിങ് റദ്ദാക്കുന്നതായി സർവേ റിപ്പോർട്ട്. ബുക്കിങ് എടുത്തതിന് ശേഷം ഓട്ടം റദ്ദാക്കുന്നത് യാത്രക്കാർക്ക് വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഡ്രൈവർമാരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം അത്യാവശ്യഘട്ടത്തിൽ പലപ്പോഴും യാത്രക്കാർ പെരുവഴിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ആപ് അധിഷ്ഠിത ടാക്സികളിൽ തുടക്കകാലത്തു നിന്നു വ്യത്യസ്തമായി കൂടുതൽ തുക ഈടാക്കുന്നതായും സർവേയിൽ പങ്കെടുത്ത 49 ശതമാനം പേർ ചൂണ്ടിക്കാട്ടി.
കൂടിയ തുക ഈടാക്കുന്നതായി പരാതി ഉയർന്നതോടെ നിരക്കിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, ഇപ്പോഴും തിരക്കുള്ള സമയങ്ങളിലും രാത്രികാലങ്ങളിലും പലരും നിരക്ക് കൂടുതൽ ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ 7962 പേരാണ് പങ്കെടുത്തത്.
∙കൂടുതൽ തുക ഈടാക്കിയാൽ
ഡ്രൈവർ ഉയർന്ന തുക ഈടാക്കുന്നതായി പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാനും ഊബർ ആപ്പിൽ അവസരമുണ്ട്. ആപ് തുറന്ന് ആക്ടിവിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉയർന്ന നിരക്ക് ഈടാക്കിയ ട്രിപ് തിരഞ്ഞെടുക്കുക. താഴെഭാഗത്തെ ഗെറ്റ് റൈഡ് ഹെൽപ് എടുത്ത് മെ ഫെയർ വാസ് ടൂ ഹൈ എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് ഊബർനിരക്ക് ന്യായമാണോയെന്ന് പരിശോധിക്കും. പൊരുത്തക്കേടുണ്ടെങ്കിൽ ബാക്കി തുക ഉടനടി തിരികെ നൽകുന്ന വിധത്തിലാണ് ക്രമീകരണം. റീഫണ്ടിന് ഊബർ തയാറല്ലെങ്കിൽ തുടർന്നു വരുന്ന പേജിലെ ‘കോണ്ടാക്ട് അസ്’ ഉപയോഗിച്ച് വീണ്ടും പരാതി നൽകാം.
കാലിപീലി ടാക്സികളുടെഎണ്ണത്തിൽ വർധന
ആപ് അധിഷ്ഠിത ടാക്സികളുടെ നിഷേധാത്മക സമീപനം മൂലം പലരും കാലിപീലി ടാക്സികളെ വീണ്ടും ആശ്രയിക്കാൻ തുടങ്ങിയതായി ഗതാഗത രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകർ വ്യക്തമാക്കി. കാലിപീലി ടാക്സികളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ വർധന ഉണ്ടായി. ഒരു വർഷത്തിനിടെ ഇത്തരം രണ്ടായിരത്തോളം ടാക്സികൾ പുതിയതായി നിരത്തിലിറങ്ങിയെന്നാണ് കണക്കുകൾ. പുതിയവയിൽ കൂടുതലും സാൻട്രോ, വാഗൺ ആർ കാറുകളാണ്. മുംബൈ നഗരത്തോട് ഏറെ ഇണങ്ങിച്ചേർന്നിരിക്കുന്ന കാലിപീലി ടാക്സികളോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും കുറഞ്ഞ നിരക്കുമാണ് കാലിപീലി ടാക്സികൾ ജനകീയമായി തുടരുന്നതിന് കാരണം,