വിട്ടൊഴിയാതെ തണുപ്പുകാലം; മുംബൈ, പുണെ, നാസിക് പ്രദേശങ്ങളിൽ കൊടുംതണുപ്പ്
മുംബൈ ∙ ജനുവരി അവസാനത്തോടടുത്തിട്ടും സംസ്ഥാനത്തു ശൈത്യമൊഴിയുന്നില്ല. മുംബൈ, പുണെ, നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. മിക്കവരും കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് ജോലിക്കിറങ്ങുന്നത്. നാസിക്കിൽ ഇന്നലെ കുറഞ്ഞ താപനില 8.6 ഡിഗ്രി സെൽഷ്യസ് വരെയായി. പുണെയിലെ ചില മേഖലകളിൽ കുറഞ്ഞ

മുംബൈ ∙ ജനുവരി അവസാനത്തോടടുത്തിട്ടും സംസ്ഥാനത്തു ശൈത്യമൊഴിയുന്നില്ല. മുംബൈ, പുണെ, നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. മിക്കവരും കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് ജോലിക്കിറങ്ങുന്നത്. നാസിക്കിൽ ഇന്നലെ കുറഞ്ഞ താപനില 8.6 ഡിഗ്രി സെൽഷ്യസ് വരെയായി.
പുണെയിലെ ചില മേഖലകളിൽ കുറഞ്ഞ താപനില 9.7 ഡിഗ്രിയായിരുന്നു. മുംബൈയിലും കുറഞ്ഞ താപനില 14-15 ഡിഗ്രി വരെ എത്തുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൂടി ഈ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള സൂചന. അതേസമയം കാലാവസ്ഥയിലെ മാറ്റം നാസിക്കിലെ മുന്തിരിക്കൃഷിയെയും മറ്റ് വിളകളെയും ബാധിക്കാൻ സാധ്യതയുണ്ട്.