പരേലിനും സിഎസ്എംടിക്കും ഇടയിൽ 2 ട്രാക്ക് കൂടി ഭൂമി ഏറ്റെടുത്തു തുടങ്ങി; കയ്യേറ്റം വെല്ലുവിളി
മുംബൈ ∙ പരേലിനും സിഎസ്എംടിക്കും ഇടയിൽ 2 റെയിൽവേ ട്രാക്കുകൾ കൂടി നിർമിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. 2008ൽ 890 കോടി രൂപ മുടക്കിൽ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുന്നത്. 1,337 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ റൂട്ട് 6 ലൈനായി മാറും.

മുംബൈ ∙ പരേലിനും സിഎസ്എംടിക്കും ഇടയിൽ 2 റെയിൽവേ ട്രാക്കുകൾ കൂടി നിർമിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. 2008ൽ 890 കോടി രൂപ മുടക്കിൽ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോൾ പുതുജീവൻ ലഭിച്ചിരിക്കുന്നത്. 1,337 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ റൂട്ട് 6 ലൈനായി മാറും. ഇതോടെ സിഎസ്എംടിയിൽ നിന്ന് പരേൽ വഴി കുർളയിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും. ഏറ്റെടുക്കുന്നതിൽ കൂടുതൽ ഭൂമിയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ, സ്ഥലം പലരും കയ്യേറിയിരിക്കുന്നതിനാൽ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മസ്ജിദ് സ്റ്റേഷന്റെ സമീപപ്രദേശത്തു കൂടുതൽ സ്ഥലം വേണ്ടിവരുമെന്നതിനാൽ ഇവിടത്തെ നിവാസികളുമായും ചർച്ചകൾ നടത്തുന്നുണ്ട്.
നിർമാണം 2 ഘട്ടങ്ങളിലായി
പാതയിരട്ടിപ്പിക്കൽ രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യം കുർള മുതൽ പരേൽ വരെയും പിന്നീട് പരേലിൽ നിന്ന് സിഎസ്എംടിയിലേക്കും. 17.5 കിലോമീറ്ററാണ് നീളം. നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പരേൽ–പൻവേൽ ട്രെയിനുകളുടെ എണ്ണം കൂടും
പദ്ധതി പൂർത്തിയാകുന്നതോടെ പരേലിൽ നിന്ന് പൻവേലിലേക്ക്് കൂടുതൽ ലോക്കൽ ട്രെയിനുകൾ ഓടിക്കാനാകും. ഇരുനൂറിലേറെ സർവീസുകൾ നടത്താൻ സാധിക്കുമെന്നാണ് മധ്യറെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തേ ദാദറിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്ന പല ട്രെയിനുകളും പരേലിലേക്ക് മാറ്റിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് പുതിയ ട്രാക്കുകൾ നിർമിക്കുന്നത്.