മുംബൈ ∙ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വില കിലോയ്ക്ക് രണ്ടര രൂപ കുറച്ച് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ). സ്വകാര്യ കാർ ഉടമകൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ആശ്വാസം പകരുന്നതാണ് നടപടി. ഇതോടെ 73.50 രൂപയ്ക്ക് സിഎൻജി ലഭിക്കും. ഇന്നലെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വില കിലോയ്ക്ക് രണ്ടര രൂപ കുറച്ച് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ). സ്വകാര്യ കാർ ഉടമകൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ആശ്വാസം പകരുന്നതാണ് നടപടി. ഇതോടെ 73.50 രൂപയ്ക്ക് സിഎൻജി ലഭിക്കും. ഇന്നലെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളെ അപേക്ഷിച്ച് വിലയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷവും പല തവണ വില കുറച്ചിരുന്നു. പെട്രോളിനെ അപേക്ഷിച്ച് സിഎൻജി 53 ശതമാനവും ഡീസലിനെ അപേക്ഷിച്ച് 22 ശതമാനവും ലാഭകരമാണെന്ന് അധികൃതർ പറഞ്ഞു. കാറുകൾക്കു പുറമേ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഓട്ടോ, ടാക്‌സി എന്നിവയുടെ ഉടമകൾക്കും വിലക്കുറവ് ഉപകാരപ്പെടും. നഗരത്തിൽ 3 ലക്ഷത്തിലേറെ കാറുകളിൽ സിഎൻജി ഉപയോഗിക്കുന്നുണ്ട്. ഓട്ടോറിക്ഷകൾ ബെസ്റ്റ് ബസുകൾ എന്നിവയും സിഎൻജി ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട്. മലിനീകരണം കുറവാണെന്നതും സിഎൻജി കാറുകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.

സിഎൻജി വാഹനത്തിന് ആവശ്യക്കാർ കൂടുന്നു
വാഹനവിപണിയിൽ സിഎൻജിക്ക് അനുകൂലമായ മാറ്റം സംഭവിക്കുന്നതിനിടെയാണ് എംജിഎൽ സിഎൻജി വില കുറച്ചിരിക്കുന്നത്. 2023ൽ മാത്രം 1.8 ലക്ഷം സിഎൻജി വാഹനങ്ങൾ രാജ്യത്ത് പുതിയതായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിലും നവിമുംബൈയിലും ഓടുന്ന ടാക്സികളിൽ മിക്കതും സിഎൻജി വാഹനങ്ങളാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT