കൊങ്കൺ റൂട്ടിൽ ക്ലിക്കായി വിസ്റ്റാഡം കോച്ചുകൾ; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.76 ലക്ഷം പേർ
മുംബൈ∙ മധ്യറെയിൽവേയുടെ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നുള്ള ആറ് ദീർഘദൂര ട്രെയിനുകളിലാണ് ഇത്തരം കോച്ചുകളുള്ളത്. ആദ്യം മുംബൈ–ഗോവ ട്രെയിനിലും, പിന്നീട് മുംബൈ–പുണെ ട്രെയിനിലുമാണ് ഇവ ഘടിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 ട്രെയിനുകളിലെ വിസ്റ്റാഡം

മുംബൈ∙ മധ്യറെയിൽവേയുടെ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നുള്ള ആറ് ദീർഘദൂര ട്രെയിനുകളിലാണ് ഇത്തരം കോച്ചുകളുള്ളത്. ആദ്യം മുംബൈ–ഗോവ ട്രെയിനിലും, പിന്നീട് മുംബൈ–പുണെ ട്രെയിനിലുമാണ് ഇവ ഘടിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 ട്രെയിനുകളിലെ വിസ്റ്റാഡം കോച്ചുകളിൽ നിന്ന് 26.5 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1.76 ലക്ഷം യാത്രക്കാരാണ് കോച്ചുകളെ ആശ്രയിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രകൃതിഭംഗിയും കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിധം കോച്ചിന്റെ വശങ്ങളിലും മുകളിലും പുറകിലും വലിയ ഗ്ലാസ് ജനലുകൾ ഘടിപ്പിച്ചിട്ടുള്ളതാണ് വിസ്റ്റാഡം കോച്ചുകൾ.
ചില്ലുജാലകത്തിലൂടെ കൊങ്കൺ റൂട്ടിന്റെ മനോഹാരിത പൂർണമായും ആസ്വദിക്കാൻ കഴിയുന്നതിനാൽ ഗോവയിലേക്കുള്ള വിനോദസഞ്ചാരികൾ ഏറെയും വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകളെ ആശ്രയിക്കുന്നു. മലയടിവാരങ്ങളും കുന്നുകളും തുരങ്കങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പാത. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് മുംബൈ–പുണെ യാത്രയിലെ സവിശേഷത.