ഘാട്കോപ്പർ (മുംബൈ)∙ ഘാട്കോപ്പർ ചെഡാനഗറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണുണ്ടായ അപകടമുഖത്തെ കാഴ്ചകൾ ഭീകരമാണ്. അപകടമുണ്ടായി ഒരു ദിവസം പിന്നിട്ടിട്ടും പരസ്യബോർഡ് നീക്കം ചെയ്തിട്ടില്ല. പാതിതകർന്ന പെട്രോൾ പമ്പിന്റെ മേൽക്കൂര ഇന്നലെ വൈകിട്ടോടെ പൊളിച്ചുനീക്കി. എന്നാൽ, ബോർഡിന് കീഴെ ഇപ്പോഴും ഒട്ടേറെ വാഹനങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നുണ്ട്. മുപ്പതിലധികം വാഹനങ്ങളെങ്കിലും തകർന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്യബോർഡിന് 250 ടണ്ണിലേറെ ഭാരമുണ്ടെന്നതാണ് അത് ഉയർത്താൻ ദുരന്തനിവാരണസേനയ്ക്കും അഗ്നിരക്ഷാസേനയ്ക്കും കഴിയാത്തതിന്റെ പ്രധാന കാരണം.  ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനീക്കാമെന്ന് വിചാരിച്ചെങ്കിലും പെട്രോൾ പമ്പ് ആയതിനാലും വാഹനങ്ങൾ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതിനാലും അതു വലിയ വിപത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് പരസ്യബോർഡ് ഉയർത്തി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ ക്രെയിനുകൾ വേണമെന്നുള്ളതിനാൽ ഇന്നലെ ഉച്ചയോടെ ആ നീക്കവും താൽക്കാലികമായി നിർത്തി. കൂടുതൽ ഹൈഡ്രോളിക് ക്രെയിനുകൾ ഉടനെത്തിച്ചേക്കുമെന്നാണ് സൂചന.

ADVERTISEMENT

ഇത് മനുഷ്യനിർമിത ദുരന്തമെന്ന് ജനം
നടന്നത് അപകടമല്ലെന്നും മനുഷ്യനിർമിത ദുരന്തമാണെന്നുമാണ് ആളുകളുടെ പ്രതികരണം. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ ഉയരം കൂടിയ പരസ്യബോർഡുകളുണ്ട്. ഇവയെല്ലാം നീക്കം ചെയ്യണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. അല്ലാത്തപക്ഷം നാളെ വലിയ വില കൊടുക്കേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അപകടം സംഭവിച്ച ശേഷം നടപടിയെടുക്കുന്നിൽ അർഥമില്ലെന്നും നിയമം ലംഘിക്കപ്പെടുമ്പോൾ നിയമപാലകർ എവിടെയാണെന്നും ജനം ചോദിക്കുന്നു.

പരസ്യബോർഡുകളുടെ ഘടന പരിശോധിക്കാൻ ബിഎംസി
പിന്നാലെ നഗരത്തിലെ പരസ്യബോർഡുകളുടെ ഘടന പരിശോധിക്കാൻ ബിഎംസി ഉത്തരവിട്ട തകർന്നുവീണ പരസ്യബോർഡിന്റെ മറുവശത്തുള്ള, അനുമതിയില്ലാതെ സ്ഥാപിച്ച 2 പരസ്യബോർഡുകളും ഉടൻ മാറ്റും. ഇഗോ മീഡിയ അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകൾ 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്  നോട്ടിസും നൽകിയിട്ടുണ്ട്.

ADVERTISEMENT

ഉടൻ പരിശോധന നടത്തി, അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന് അറിയിച്ച് നവിമുംബൈ മുനിസിപ്പൽ കോർപറേഷനും ഇന്നലെ ഉത്തരവിറക്കി. പുണെ മുനിസിപ്പൽ കോർപറേഷനും തങ്ങളുടെ പരിധിയിലുള്ള 1500ലേറെ അനധികൃത പരസ്യബോർഡുകളും നീക്കാൻ ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി. തങ്ങളുടെ പരിധിയിലെ ഹോർഡിങ്ങുകളുടെ ബലപരിശോധനയ്ക്ക് മധ്യറെയിൽവേയും ഉത്തരവിട്ടു. റെയിൽവേ പൊലീസ് വെൽഫെയർ ഫണ്ട് അസോസിയേഷനാണ് അപകടമുണ്ടായ ബിപിസിഎൽ പെട്രോൾ പമ്പ് നടത്തുന്നത്. ഹോർഡിങ്ങിനായി സ്ഥലം പാട്ടത്തിനു നൽകിയതും അസോസിയേഷനാണ്.

പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ
മുംബൈ ∙ പരസ്യബോർഡ് വീണ് മരിച്ച പെട്രോൾ പമ്പ് ജീവനക്കാരൻ സച്ചിൻ യാദവ് കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ സച്ചിൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവിടെ ജോലിക്ക് കയറുന്നത്. ഭാര്യയും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന സച്ചിന്റെ വിയോഗത്തിലെ ഞെട്ടലിലാണ്  ബന്ധുക്കളും സുഹൃത്തുക്കൾക്കുമെന്ന് ബന്ധു സുനിൽ യാദവ് പറഞ്ഞു. മൃതദേഹം സ്വദേശമായ പ്രയാഗ് രാജിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത് തൊട്ടടുത്തുണ്ടായിരുന്ന കെട്ടിട നിർമാണത്തൊഴിലാളികളാണ്. അതിന് പിന്നാലെയാണ് പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും രംഗത്തെത്തിയത്.

ADVERTISEMENT

മലയാളി സജേഷ് നമ്പ്യാർ എഴുതുന്നു; ‘ഹൈവേയില്‍ ഉടനീളമുണ്ട് അപകട ബോർഡുകൾ’
ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലുടനീളം പടുകൂറ്റൻ ബോർഡുകൾ കാണാം. പാലത്തിലൂടെ പോകുന്നവർക്ക് കാണാവുന്നവിധം നിർമിച്ചിരിക്കുന്നതിനാൽ പലതിനും രണ്ടുനില കെട്ടിടത്തിന്റെ ഉയരമുണ്ട്. അതിലൊന്നാണ് തകർന്നുവീണത് അപകടമുണ്ടായ സ്ഥലത്തെ പെട്രോൾ പമ്പ് പ്രവർത്തനം തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഹൈവേയുടെ സമീപമായതിനാലും മേൽപാലത്തിനു താഴെയല്ലാത്തതിനാലും ജനങ്ങൾക്കു വളരെ സൗകര്യപ്രദമായി എത്താനാകുന്ന പമ്പാണത്. 

ഒട്ടേറെ കൗണ്ടറുകൾ ഉള്ളതിനാൽ പെട്ടെന്ന് ഇന്ധനം നിറയ്ക്കാനുമാകും. അതിനാൽ അവിടെയെപ്പോഴും ജനത്തിരക്ക് പതിവ്.  ഓഫിസിലേക്കുള്ള എന്റെ യാത്ര ഈ റൂട്ടിലായതിനാൽ ഞാനും ഈ പമ്പിൽ നിന്നാണ് സ്ഥിരമായി ഇന്ധനം നിറയ്ക്കാറുള്ളത്. അവിടെ ഉള്ള ഭൂരിഭാഗം ജീവനക്കാരെയും പരിചയവുമുണ്ട്. അവരിൽ ചിലർക്കൊക്കെ പരുക്കേറ്റതായും അറിഞ്ഞിരുന്നു.  ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ വീഴുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.