മുംബൈ ∙ കേന്ദ്ര സർക്കാർ പാൽഘർ ജില്ലയിൽ നിർമാണത്തിന് അനുമതി നൽകിയിരിക്കുന്ന വാഡ്‌വൻ തുറമുഖ പദ്ധതി പാൽഘറിന്റെ വികസനചിത്രം മാറ്റിവരയ്ക്കും. നിർമാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കേന്ദ്ര സർക്കാർ പാൽഘർ ജില്ലയിൽ നിർമാണത്തിന് അനുമതി നൽകിയിരിക്കുന്ന വാഡ്‌വൻ തുറമുഖ പദ്ധതി പാൽഘറിന്റെ വികസനചിത്രം മാറ്റിവരയ്ക്കും. നിർമാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലെ ചരക്കു കയറ്റിറക്കുമതിയിൽ വലിയ പങ്ക് വാഡ്‌വനിലേക്ക് എത്തും.

മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഗുജറാത്തിന് തൊട്ടടുത്ത് ഡഹാണു താലൂക്കിലാണ് വാഡ്‌വൻ തുറമുഖം പദ്ധതി വരുന്നത്. 76,200 കോടി രൂപയാണ് നിർമാണച്ചെലവ്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. 2025ലെ കാലവർഷത്തിനു ശേഷം നിർമാണം ആരംഭിക്കും. അതിനു മുൻപ് അപ്രോച്ച് റോഡുകൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയും റെയിൽപാതയുമായി തുറമുഖ പദ്ധതിപ്രദേശത്തെ ബന്ധിപ്പിക്കും.

ഡഹാണു കടലോരത്ത് നിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരത്താണ് നിർദിഷ്ട തുറമുഖം. 1000 മീറ്റർ നീളമുള്ള 9 കണ്ടെയ്നർ ടെർമിനലുകളും നാല് മൾട്ടി പർപ്പസ് ബെർത്തുകളും ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള ബെർത്തുകളും തീരരക്ഷാ സേനയ്ക്ക് പ്രത്യേക ബെർത്തുകളുമുണ്ടാകും.  ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (ജെഎൻപിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോർഡിന്റെ 26 ശതമാനവും പങ്കാളിത്തമുള്ള വാഡ്‌വൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് എന്ന സംരംഭമാണ് തുറമുഖ നിർമാണ പദ്ധതി നടപ്പാക്കുന്നത്. 2023 ജൂലൈയിൽ ഡഹാണു താലൂക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അനുമതി തുറമുഖ നിർമാണത്തിന് നൽകിയിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി 2024 ഏപ്രിൽ 18ന് തളളി. ഇതോടെ തുറമുഖ നിർമാണത്തിനുള്ള തടസ്സം നീങ്ങി.

ADVERTISEMENT

വികസനത്തിലേക്കുള്ള വഴി
പുതിയ തുറമുഖം സ്ഥാപിതമായാൽ പാൽഘർ ജില്ലയിൽ വികസന കുതിപ്പ് പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് മേഖലയിലും ഇതര വ്യാപാര വ്യവസായങ്ങളിലും വൻ മുന്നേറ്റമുണ്ടാകും. പാൽഘറിനൊപ്പം ഗുജറാത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലും വികസനത്തിനു വഴി തെളിയും.

പ്രതിഷേധം അവഗണിച്ച് മുന്നോട്ട്
പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് വാഡ്‌വൻ തുറമുഖ പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും സമ്പന്നമായ മത്സ്യസമ്പത്തുള്ള മേഖലകളിലൊന്നിലാണ് തുറമുഖം വരുന്നത്. ഭയന്ദറിലെ ഉത്തൻ പാൽഘർ ജില്ലയിലെ വസായ്, നയ്ഗാവ്, അർണാല, സാത്പാട്ടി, ഡഹാണു എന്നീ തീരദേശങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ വരുമാനം നിലയ്ക്കാൻ പദ്ധതി കാരണമാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആവോലി, നെയ്മീൻ, ചൂര, അയല തുടങ്ങി മത്സ്യങ്ങൾ ഏറെയുള്ള ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിൽ തുറമുഖം നിർമിച്ചാൽ മത്സ്യബന്ധന ബോട്ടുകൾ കടത്തി വിടില്ല എന്ന ആശങ്കയിലാണ് ഇവർ.

സവിശേഷതകൾ
∙ 18 മുതൽ മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം
∙ ലോകത്തെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി മാറും
∙ 10 വർഷത്തിനുള്ളിൽ പ്രത്യക്ഷമായും പരോക്ഷമായും 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാം.

English Summary:

Vadhavan port project: Rs 76000 cr Vadhavan Port project in Maharashtra