തിരക്കില്ലാ യാത്ര മുംബൈ ∙ മെയിൻ ലൈനിൽ ഓടുന്ന ലോക്കൽ ട്രെയിനുകളിലെ തിരക്കു കുറയ്ക്കുന്നതിന് സർവീസ് പുനഃക്രമീകരിക്കാൻ മധ്യറെയിൽവേ. സിഎസ്എംടിയിൽ നിന്നുള്ള ഏതാനും സർവീസുകൾ ദാദർ, പരേൽ എന്നിവിടങ്ങളിലേക്കു മാറ്റാനാണ് പദ്ധതി.ശേഷമുള്ള സ്റ്റേഷനുകളിലെ യാത്രക്കാരെ കൂടി ഈ സർവീസുകളിൽ ഉൾപ്പെടുത്തി സിഎസ്എംടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മെയിൻ ലൈനിൽ ഓടുന്ന ലോക്കൽ ട്രെയിനുകളിലെ തിരക്കു കുറയ്ക്കുന്നതിന് സർവീസ് പുനഃക്രമീകരിക്കാൻ മധ്യറെയിൽവേ. സിഎസ്എംടിയിൽ നിന്നുള്ള ഏതാനും സർവീസുകൾ ദാദർ, പരേൽ എന്നിവിടങ്ങളിലേക്കു മാറ്റാനാണ് പദ്ധതി. ശേഷമുള്ള സ്റ്റേഷനുകളിലെ യാത്രക്കാരെ കൂടി ഈ സർവീസുകളിൽ ഉൾപ്പെടുത്തി സിഎസ്എംടിയിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളിലെ തിരക്കു കുറയ്ക്കുകയാണ് ലക്ഷ്യം. 

ഓഗസ്റ്റ് മുതലായിരിക്കും ലോക്കൽ ട്രെയിൻ സർവീസ് പുനഃക്രമീകരിക്കുക. മാറ്റങ്ങൾ വരുത്തുന്നതോടെ സർവീസുകൾക്ക് കൃത്യ സമയംപാലിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.നിലവിൽ സിഎസ്എംടിയിൽ നിന്ന് ആരംഭിക്കുന്ന 5 ലോക്കൽ ട്രെയിനുകളാണ് ദാദറിലേക്കു മാറ്റുക. ദാദറിൽ നിന്നുള്ള 24 സ്ലോ ട്രെയിനുകൾ പരേലിലേക്കും മാറ്റും. പരേലിൽ നിന്നു കൂടുതൽ ട്രെയിനുകൾ ആരംഭിക്കുന്നത് ദാദറിലെ തിരക്കു കുറയ്ക്കുമെന്നും മധ്യറെയിൽവേ പറഞ്ഞു.  ഇതോടൊപ്പം, സിഎസ്എംടിയിൽ നിന്നു താനെ വരെയുള്ള 6 ട്രെയിനുകൾ കല്യാണിലേക്കു നീട്ടും.

ADVERTISEMENT

താനെക്ക് അപ്പുറം കല്യാൺ ദിശയിലേക്കും കുടിയേറ്റം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ ലോക്കൽ സർവീസ് ഓടിത്തുടങ്ങുന്നതോടെ താനെ– കല്യാൺ പാതയിലെ യാത്രാദുരിതം കുറയും. അതേസമയം, സിഎസ്എംടി– പൻവേൽ പാതയായ ഹാർബർ ലൈനിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ മധ്യറെയിൽവേ സ്വീകരിച്ചിട്ടില്ല. കുർള– പൻവേൽ റൂട്ടിലെ തിരക്കു കുറയ്ക്കാൻ വഡാലയിൽ നിന്നു കൂടുതൽ സർവീസുകൾ വേണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും പരിഗണന ലഭിച്ചില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT