ആശ്വാസ മഴ; മുംബൈ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന അണക്കെട്ടുകളിൽ ജലസമൃദ്ധി
മുംബൈ ∙ മടിച്ചുനിന്ന മഴ തിമർത്തു പെയ്തതോടെ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന അണക്കെട്ടുകളിൽ ജലസമൃദ്ധി. പത്തു ശതമാനത്തിൽ താഴെയായിരുന്ന ജലശേഖരം മൂന്നാഴ്ച കൊണ്ട് 50 ശതമാനത്തിനു മുകളിലെത്തി. 24 ദിവസത്തിനിടെ, മിക്ക അണക്കെട്ടുകളിലും 47 ശതമാനത്തോളം ജലം ഉയർന്നതോടെ, വാട്ടർ കട്ട് പിൻവലിക്കാനുള്ള സാധ്യത

മുംബൈ ∙ മടിച്ചുനിന്ന മഴ തിമർത്തു പെയ്തതോടെ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന അണക്കെട്ടുകളിൽ ജലസമൃദ്ധി. പത്തു ശതമാനത്തിൽ താഴെയായിരുന്ന ജലശേഖരം മൂന്നാഴ്ച കൊണ്ട് 50 ശതമാനത്തിനു മുകളിലെത്തി. 24 ദിവസത്തിനിടെ, മിക്ക അണക്കെട്ടുകളിലും 47 ശതമാനത്തോളം ജലം ഉയർന്നതോടെ, വാട്ടർ കട്ട് പിൻവലിക്കാനുള്ള സാധ്യത തെളിഞ്ഞു. 23ന് 7 അണക്കെട്ടുകളിലും കൂടി ആകെ സംഭരണശേഷിയുടെ 53% ജലശേഖരമുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 50 ശതമാനമായിരുന്നു. പ്രധാനമായും താനെ, നാസിക് ജില്ലകളിലെ അണക്കെട്ടുകളിൽ നിന്നാണു നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്നത്. ഇതിൽ ഏറ്റവും വലിയ അണക്കെട്ടായ ഭത്സയിൽ അതിവേഗമാണ് ജലനിരപ്പുയർന്നത്.
മഴ ൈവകിയതോടെ നഗരത്തിൽ കടുത്ത ജലക്ഷാമ ഭീഷണി ഉയർന്നിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതോടെയാണ് മുംബൈയടക്കം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വാട്ടർകട്ട് ഏർപ്പെടുത്തിയത്. നിലവിൽ മുംബൈയിൽ 10 ശതമാനമാണ് വാട്ടർ കട്ട്.
പഞ്ചഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നു; ആശങ്കയോടെ ജനം
പുണെ ∙ പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുരിൽ പഞ്ചഗംഗ നദിയിലെ ജലനിരപ്പ് അപകടനിലയോട് അടുത്തത് ആശങ്കയേറ്റുന്നു. നിലവിൽ ജലനിരപ്പ് 42.2 അടിയിലെത്തിയിട്ടുണ്ട്. അപകടനില 43 അടിയാണ്. ജില്ലയിലെ രാധാനഗരി അണക്കെട്ടിലെ ജലനിരപ്പ് 92 ശതമാനമായി ഉയർന്നിട്ടുണ്ട്.
അതേസമയം, കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മതിയായ മഴ ലഭിച്ചതിനാൽ വടക്കൻ കർണാടകയിലെ അൽമാട്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. അതിനിടെ, പുണെ ജില്ലയിലെ കനത്ത മഴയെ തുടർന്ന് ഖഡക്‌വാസ്‌ല അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.