റായ്ഗഡ്, രത്നാഗിരി, സിന്ധുദുർഗ്, പുണെ, സത്താറ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
പുണെ ∙ പ്രളയത്തിൽ മുങ്ങിയ പുണെ നഗരവാസികൾക്ക് ആശ്വാസം. വ്യാഴാഴ്ച വരെ തോരാതെ പെയ്ത മഴ ഇന്നലെ കുറഞ്ഞു. എന്നാൽ, മഴക്കെടുതിക്ക് കുറവില്ല. ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മൂവായിരത്തോളം പേരെയാണ് വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചത്. ഇവരിലേറെയും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. വീടുകളിലും

പുണെ ∙ പ്രളയത്തിൽ മുങ്ങിയ പുണെ നഗരവാസികൾക്ക് ആശ്വാസം. വ്യാഴാഴ്ച വരെ തോരാതെ പെയ്ത മഴ ഇന്നലെ കുറഞ്ഞു. എന്നാൽ, മഴക്കെടുതിക്ക് കുറവില്ല. ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മൂവായിരത്തോളം പേരെയാണ് വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചത്. ഇവരിലേറെയും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. നൂറുകണക്കിനു വാഹനങ്ങളാണ് മുങ്ങിയത്. ജില്ലയിൽ 4 പേർ മഴക്കെടുതിയിൽ മരിച്ചു.
പശ്ചിമ മഹാരാഷ്ട്രയിലെ കോലാപുരിൽ പാഞ്ചഗംഗ നദിയിലെ ജലം അപകടനില പിന്നിട്ടതോടെ തീരപ്രദേശത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 43 അടിയാണ് അപകടനില.എന്നാൽ, 45 അടി വരെ വെള്ളം ഉയർന്നിട്ടുണ്ട്. കോലാപുരിൽ സംസ്ഥാനപാതയുൾപ്പെടെ 11 റോഡുകളിൽ ഇന്നലെ ഗതാഗതം നിർത്തിവയ്ക്കേണ്ടിവന്നു. വാഹനത്തിരക്കുള്ള 37 റോഡുകളും അടച്ചിട്ടു. സാംഗ്ലി ജില്ലയിൽ കൃഷ്ണാനദിയിലെ ജലനിരപ്പുയർന്നതിനു പിന്നാലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. സാംഗ്ലി ജയിലിൽ നിന്ന് 80 തടവുകാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
കോലാപുർ, സാംഗ്ലി ജില്ലകളിലെ വെള്ളപ്പൊക്കം ഒഴിവാക്കാനായി അൽമാട്ടി അണക്കെട്ട് തുറന്നുവിടാൻ ഉപമുഖ്യമന്ത്രി അജിത് പവാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. റായ്ഗഡ്, രത്നാഗിരി, സിന്ധുദുർഗ്, പുണെ, സത്താറ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ േകന്ദ്രം അറിയിച്ചു. ഇൗ ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വിദർഭയിലെ ചന്ദ്രാപുർ, ഗോണ്ടിയ, ഗഡ്ചിറോളി ജില്ലകളിലും ഓറഞ്ച് അലർട്ടായിരുന്നു. അതേസമയം, വ്യാഴാഴ്ച കനത്ത മഴ തുടർന്ന മുംബൈ, താനെ മേഖലകളിൽ ഇന്നലെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.
ടഗ്ബോട്ടിലെ 14 ജീവനക്കാരെ രക്ഷപ്പെടുത്തി
റായ്ഗഡ് ജില്ലയിലെ അലിബാഗ് തീരത്ത്, അറബിക്കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയ ടഗ്ബോട്ടിലെ 14 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തീരസുരക്ഷാ സേനയുടെ സഹായത്തോടെ ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.