നഗരത്തിൽ വീണ്ടും കനത്ത മഴ, ഗതാഗത തടസ്സം; വലച്ച് വെള്ളക്കെട്ട്
മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ വീണ്ടും കനത്ത മഴയെത്തി. നവിമുംബൈയിലും മറ്റിടങ്ങളിലും ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുർളയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഹാർബർ

മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ വീണ്ടും കനത്ത മഴയെത്തി. നവിമുംബൈയിലും മറ്റിടങ്ങളിലും ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുർളയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഹാർബർ ലൈനിലും മെയിൻ ലൈനിലും ട്രെയിനുകൾ 10 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ വൈകിയാണ് ഓടിയത്.
പുണെ, റായ്ഗഡ്, പാൽഘർ മേഖലകളിലും അതിശക്തമായ മഴയാണ് ലഭിച്ചത്. പാൽഘറിലും സത്താറയിലും ഇന്നു കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. താനെ, മുംബൈ, റായ്ഗഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ധുളെ, നന്ദൂർബാർ, ജൽഗാവ്, നാസിക്, അഹമ്മദ് നഗർ, കോലാപുർ ജില്ലകളിലും ശക്തമായ മഴ തുടരും.
4 അണക്കെട്ടുകൾ നിറഞ്ഞു: ആശ്വാസം
ശക്തമായ മഴ തുടരുകയും നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന നാല് അണക്കെട്ടുകൾ നിറയുകയും ചെയ്തതോടെ നഗരവാസികൾക്ക് ആശ്വാസം. അണക്കെട്ടുകളിൽ 80 ശതമാനത്തിലേറെ ജലനിരപ്പ് എത്തിയതോടെ ഇനി പേടിക്കണ്ടതില്ലെന്നും അധികൃതർ പറഞ്ഞു. ജലവിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ മാസം 29ന് ബിഎംസി പിൻവലിച്ചിരുന്നു. നാല് അണക്കെട്ടുകൾ പല തവണ കരകവിഞ്ഞൊഴുകിയെങ്കിലും ഏറ്റവും കൂടുതൽ ശുദ്ധജലം നഗരത്തിന് നൽകുന്ന മിഡിൽ വൈതർണയിൽ ജലനിരപ്പ് 60 ശതമാനം മാത്രമാണ്.
തുൾസി, തൻസ, വിഹാർ, ഭട്സ, മോഡക് സാഗർ, അപ്പർ വൈതർണ, മിഡിൽ വൈതർണ അണക്കെട്ടുകളിൽ നിന്നാണ് നഗരത്തിലേക്ക് വെള്ളമെത്തുന്നത്. മുംബൈയുടെ പ്രാന്തപ്രദേശത്തും താനെ, നാസിക് എന്നീ ജില്ലകളിലുമാണ് അണക്കെട്ടുകൾ. ദിവസേന 4200 ദശലക്ഷം ലീറ്റർ വെള്ളമാണ് നഗരത്തിനാവശ്യം. ജൂണിൽ മഴ കുറവായിരുന്നെങ്കിലും ജൂലൈ മാസം മുതൽ കനത്ത മഴയാണ് ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്.
അനാവശ്യയാത്രകൾ ഒഴിവാക്കണം; ബീച്ചിലിറങ്ങരുത്
അവധി ദിവസമായതിനാൽ വെള്ളച്ചാട്ടങ്ങളിലേക്കും ബീച്ചുകളിലേക്കും പോകരുതെന്ന മുന്നറിയിപ്പ് ബിഎംസി നൽകിയിട്ടുണ്ട്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ബീച്ചിലിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഇന്ന് 40 മില്ലിമീറ്റർ മുതൽ 50 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മുംബൈയിലും പരിസരപ്രദേശങ്ങളിലും 24 മണിക്കൂർ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.