വികസന വഴിയിൽ നവിമുംബൈ വിമാനത്താവളം: 2025 മാർച്ചിൽ തുറന്നേക്കും; നിർമാണം അതിവേഗം
മുംബൈ ∙ നവിമുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണനടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. നിർദിഷ്ട വിമാനത്താവളത്തിൽ 3 മാസത്തിനകം പരീക്ഷണാർഥത്തിൽ ആദ്യവിമാനം ഇറക്കാനാണ് പദ്ധതി. അതിനു മുന്നോടിയായി ആകാശപ്പാത സ്ഥിരീകരിച്ചുറപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) ടെസ്റ്റിന്റെ ആദ്യഘട്ടം

മുംബൈ ∙ നവിമുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണനടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. നിർദിഷ്ട വിമാനത്താവളത്തിൽ 3 മാസത്തിനകം പരീക്ഷണാർഥത്തിൽ ആദ്യവിമാനം ഇറക്കാനാണ് പദ്ധതി. അതിനു മുന്നോടിയായി ആകാശപ്പാത സ്ഥിരീകരിച്ചുറപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) ടെസ്റ്റിന്റെ ആദ്യഘട്ടം ഇന്നലെ പൂർത്തിയാക്കി. അതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചതിനു ശേഷം റൺവേ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വിവിധ അനുമതികൾക്കായി അപേക്ഷ നൽകും.
അടുത്ത വർഷം മാർച്ചോടെ വിമാനത്താവളം പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം. ആദ്യഘട്ടത്തിൽ ഒരു റൺവേയും ടെർമിനസ് കെട്ടിടവുമാകും പ്രവർത്തിക്കുക. 1160 ഏക്കറിലായി ഒരുക്കുന്ന വിമാനത്താവളത്തിന്റെ നിർമാണം 4 ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്.
മുടക്കുമുതൽ 16,700 കോടി
ദേശീയ പുഷ്പമായ താമരയുടെ രൂപത്തിലാണ് വിമാനത്താവളം നിർമിക്കുന്നത്. 16,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. 2021ലാണ് ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് നിർമാണച്ചുമതല ഏറ്റെടുക്കുന്നത്.
മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും തിരക്കേറിയതോടെയാണ് 2018ൽ നവിമുംബൈയിൽ വിമാനത്താവള നിർമാണത്തിന് തുടക്കമിട്ടത്.
ഉൾവേ–പൻവേൽ നഗരങ്ങൾക്കിടെ കുന്നും മലയും ഇടിച്ചുനിരത്തിയാണ് കൂറ്റൻ വിമാനത്താവളം സജ്ജമാക്കുന്നത്. 2032ൽ പൂർണസജ്ജമാകുമ്പോൾ 9 കോടി യാത്രക്കാർ, 25 ലക്ഷം ടൺ ചരക്ക് എന്നിങ്ങനെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവിമുംബൈ, താനെ, പുണെ, കൊങ്കൺ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമാകും നവിമുംബൈ വിമാനത്താവളം
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്
ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ വിമാനങ്ങൾ ഇറക്കിയുള്ള പരീക്ഷണങ്ങൾ ആരംഭിക്കാനാണ് സർക്കാർശ്രമം. എന്നാലിത് യാഥാർഥ്യമാകുമോയെന്നു കാത്തിരുന്നു കാണണം. നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നത് നേട്ടമായി ഉയർത്തിക്കാട്ടാനാണ് ഭരണസഖ്യമായ എൻഡിഎയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറാൻ വികസനപ്രവർത്തനങ്ങളുടെ പട്ടിക പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. നഗരത്തിലെ മെട്രോ 3 പാതയുടെ ആദ്യഘട്ടവും അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നുണ്ട്.
നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന് റായ്ഗഡ് ജില്ലയിൽ നിന്നുള്ള കർഷക–തൊഴിലാളി നേതാവ് ഡി.ബി.പാട്ടീലിന്റെ പേരാണ് നൽകുക. വർഷങ്ങൾക്ക് മുൻപ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ കർഷകരെ കൂട്ടി പ്രക്ഷോഭം നടത്തുന്നതിന് മുൻപന്തിയിലുണ്ടായിരുന്നത് ഡി.ബി.പാട്ടീലാണ്. പ്രദേശവാസികൾക്ക് അർഹമായ നഷ്ടപരിഹാരം നേടിയെടുത്തതും ഈ സമരത്തിലൂടെയാണ്.
അദ്ദേഹത്തിന്റെ മരണശേഷം വിമാനത്താവളത്തിന് ഡി.ബി.പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ചും പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
വിമാനത്താവളത്തിന്റെ കോഡ് എൻഎംഐ
∙ നവിമുംബൈ വിമാനത്താവളത്തിന് എൻഎംഐ എന്ന കോഡ് നെയിം (ചുരുക്കപ്പേരാണ്) ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അനുവദിച്ചിരിക്കുന്നത്.